കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
വിടവാങ്ങിയത് BJPയുടെ ശക്തനായ നേതാവ്

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. 66 വയസായിരുന്നു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു.

ഏറെ നാളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി നേതാക്കള്‍ക്ക് കത്ത് നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.

arun-jaitley

കഴിഞ്ഞ വര്‍ഷം മേയില്‍ അദ്ദേഹത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമുള്ള പതിവ് പരിശോധനയ്ക്കായി അമേരിക്കയില്‍ പോകേണ്ടി വന്നതോടെ കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് അവസാന ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്. 2014ല്‍ ശരീര ഭാരം കുറയ്ക്കാനുള്ള ബേരിയാട്രിക് സര്‍ജറിക്കും അദ്ദേഹം വിധേയനായിരുന്നു.

ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും കശ്മീര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ വിയോഗത്തിന് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് മറ്റൊരു വലിയ നഷ്ടം ബിജെപിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും വിട്ടുനിന്ന സുഷമാ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

English summary
BJP leader and Ex-union minister Arun Jaitley passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X