കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി, രാജസ്ഥാനില്‍ മുന്‍മന്ത്രി പാര്‍ട്ടി വിട്ടു, ഉഷ പൂനിയ കോണ്‍ഗ്രസ്സിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി | Oneindia Malayalam

ജയ്പൂര്‍: ഈ വര്‍ഷം അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ടുന്ന തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.

<strong>കനത്ത നാശം വിതച്ച് തിത്‌ലി തീരത്ത്; ഒഴിപ്പിച്ചത് 5 ലക്ഷം പേരെ, 16 ജില്ലകളില്‍ റെഡ്അലര്‍ട്ട്, മരണം</strong>കനത്ത നാശം വിതച്ച് തിത്‌ലി തീരത്ത്; ഒഴിപ്പിച്ചത് 5 ലക്ഷം പേരെ, 16 ജില്ലകളില്‍ റെഡ്അലര്‍ട്ട്, മരണം

രാജസ്ഥാന്‍ ഒഴികേയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇഞ്ചോടിച്ച് പോരാട്ടമാണ് ഇതുവരെ നടന്ന സര്‍വ്വേകള്‍ എല്ലാം സൂചിപ്പിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്നാണ് ഇതുവരെ നടന്ന മൂന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ഇതിനിടെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍മന്ത്രി കൃഷ്ണ പൂനിയ പാര്‍ട്ടി വിട്ടത്.

<strong>ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം</strong>ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം

വെല്ലുവിളി നേടുന്നത്

വെല്ലുവിളി നേടുന്നത്

ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഏറ്റവും കൂടുതല്‍ വെല്ലുവിളി നേടുന്നത് രാജസ്ഥാനിലാണ്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

ഉഷ പൂനിയ പുറത്തേക്ക്

ഉഷ പൂനിയ പുറത്തേക്ക്

ഇതിനെ മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടേയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കികൊണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമയിരുന്നു ഉഷ പൂനിയ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

ബിജെപി മന്ത്രിസഭയില്‍

ബിജെപി മന്ത്രിസഭയില്‍

ജാട്ട് സമുദായത്തിന് മതിയായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഉഷ പൂനിയയുടെ രാജി. 2003 മുതല്‍ 2008 വരെ സംസ്ഥാനത്തെ ബിജെപി മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു ഉഷ പൂനിയ.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സൈനിക്ക് പൂനിയ രാജിക്കത്ത് കൈമാറി. പാര്‍ട്ടി ഓഫീസിന്റെ പ്രവര്‍ത്തനങ്ങളേയും മുഖ്യമന്ത്രിയേയും രാജിക്കത്തില്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഉഷ പൂനിയ പാര്‍ട്ടി വിട്ടത്.

കോണ്‍ഗ്രസ്സിലെത്തും

കോണ്‍ഗ്രസ്സിലെത്തും

ബിജെപിയില്‍ നിന്നd രാജിവെച്ച ഉഷപൂനിയ കോണ്‍ഗ്രസ്സിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മറ്റുപാര്‍ട്ടികളിലെ നേതാക്കളെ കോണ്‍ഗ്രസ്സില്‍ എത്തിക്കാന്‍ കഴിഞ്ഞ ദിവസത്തെ സന്ദര്‍ശത്തിനിടയില്‍ രാഹുല്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ മാനവേന്ദ്രസിങ്ങ്

നേരത്തെ മാനവേന്ദ്രസിങ്ങ്

മുന്‍കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകനും രാജസ്ഥാനിലെ ബിജെപി എംഎല്‍എയുമായ മാനവേന്ദ്രസിങ്ങ് പാര്‍ട്ടി വിട്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് കൃഷ്ണപൂനിയയും പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ബര്‍മര്‍ ജില്ലയില്‍ വെച്ച് നടത്തിയ സ്വാഭിമാന്‍ റാലിയില്‍ വെച്ചാണ് ബിജെപി വിടുന്ന കാര്യം മാനവേന്ദ്ര സിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാനവേന്ദ്ര സിംഗിന് ജയ്സാല്‍മീറിലും ബാര്‍മിര്‍ മേഖലയിലും പതിനായിരക്കണക്കിന് അനുയായികള്‍ ഉണ്ടെന്നതും ബിജെപിക്ക് തിരിച്ചടിയാണ്

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജസ്വന്ത് സിംഗും 2014 ല്‍ പാര്‍ട്ടി വിട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജസ്വന്ത് സിംഗ് ബിജെപി വിട്ടത്. തുടര്‍ന്ന് ബിജെപിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. ഈ വഴിയേ തന്നെയാണോ മകനും എന്നതാണ് ഇനി അറിയാനുള്ളത്.

റോഡ് ഷോ

റോഡ് ഷോ

അതേസമയം, ഭരണം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പ്രചരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വസുന്ധരരാജയുടെ തട്ടകമായ ധോല്‍പൂരില്‍ നിന്നായിരുന്നു രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചത്.

യുവാക്കള്‍ വഞ്ചിതരായി

യുവാക്കള്‍ വഞ്ചിതരായി

പതിനായിരക്കണക്കിന് അണികളാണ് രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തത്. തൊഴില്‍ തരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ വിശ്വസിച്ച യുവാക്കള്‍ വഞ്ചിതരായി. വന്‍കിടക്കാര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നതെന്നും രാജ്യത്തെ കോടാനുകോടികളായ സാധാരണക്കാരുടെ ജീവിതം മോദിയുടെ കണ്ണില്‍ പെടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കര്‍ഷകരെ തിരിച്ചയക്കുന്നു

കര്‍ഷകരെ തിരിച്ചയക്കുന്നു

യുപിഎ സര്‍ക്കാര്‍ ജനത്തിനും തൊഴിലുറപ്പ് പദ്ധതിയും 70000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസവും കുട്ടികള്‍ക്ക് ഭക്ഷണവും അരിയും നല്‍കി. എന്നാല്‍ ഇപ്പോഴോ.. അത്യാവശ്യത്തിന് ബാങ്കുകളെ സമീപിക്കുന്ന കര്‍ഷകരെ കിട്ടാകടത്തിന്റെ പേരില്‍ തിരിച്ചയക്കുകയാണെന്നും രാഹുല്‍ ഗാന്ധികൂട്ടിച്ചേര്‍ത്തിരുന്നു. നിലവില്‍ 200 അംഗനിയമസഭയില്‍ 161 അംഗങ്ങള്‍ ഭരണപക്ഷത്തുണ്ട്. പ്രതിപക്ഷത്ത് 36 അംഗങ്ങള്‍ ഉള്ളപ്പോള്‍ 3 സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

English summary
BJP leader and former Minister quits party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X