കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിപ്പിക്കലോ കോൺഗ്രസിന്റെ ലക്ഷ്യം? ഭരണകാലത്ത് കശ്മീരിനെ എന്തിന് മാറ്റി നിർത്തി? വിമർശിച്ച് ബിജെപി

Google Oneindia Malayalam News

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി അർജുൻ മുണ്ഡ. രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് മുണ്ഡ ആരോപിച്ചു. രാജ്യത്തെ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് കശ്മീരിനെ കോൺഗ്രസ് ഭരണകാലത്ത് മാറ്റി നിർത്തിയെന്നും അർജുൻ മുണ്ഡ ആരോപിച്ചു.

'കോൺഗ്രസ് ഇപ്പോൾ യാത്ര നടത്തുന്നത് ഭാരതത്തെ ഒന്നിപ്പിക്കാൻ എന്ന പേരിലാണ്. ഈ ആശയങ്ങൾ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് എന്തുകൊണ്ടാണ് കോൺഗ്രസ് നടപ്പിലാക്കാതിരുന്നത് ? ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കോൺഗ്രസിന് അവരുടെ ഭരണകാലത്ത് തന്നെ എടുത്തുമാറ്റാമായിരുന്നു. എന്തുകൊണ്ട് ഇത്രയും വർഷം രാജ്യം ഭരിച്ചിട്ടും അവർ അത് ചെയ്തില്ല' അർജുൻ മുണ്ഡ ചോദിച്ചു.

bjp

അടിസ്ഥാനപരമായി കോൺഗ്രസിന്റെ സ്വഭാവം എന്താണെന്ന് ഇന്ന് എല്ലാവർക്കും മനസിലായിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളയാൻ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎയുമാണ് ഇന്ന് യഥാർഥത്തിൽ ഭാരത് ജോഡോ നടത്തുന്നത് . ബിജെപി സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ 'അവിശ്വാസം' ഫലിച്ചു; റാന്നിയില്‍ ബിജെപി പിന്തുണയുള്ള ഭരണം എല്‍ഡിഎഫിന് നഷ്ടംയുഡിഎഫിന്റെ 'അവിശ്വാസം' ഫലിച്ചു; റാന്നിയില്‍ ബിജെപി പിന്തുണയുള്ള ഭരണം എല്‍ഡിഎഫിന് നഷ്ടം

അതേസമയം കർണാടകയിൽ ഭാരത് ജോഡോ യാത്രക്കെതിരെ വീണ്ടും പത്രപ്പരസ്യവുമായി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി മുംബെ ഭീകരാക്രമണം നടന്ന സമയത്ത് അഘോഷത്തിൽ ആയിരുന്നുവെന്നതാണ് പരസ്യത്തിലെ ആരോപണം. ജോഡോ യാത്രയുടെ മറവിൽ സോണിയഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്നും പരസ്യത്തിൽ ആരോപിക്കുന്നു.കർണാടകയിലെ പ്രമുഖ പത്രങ്ങളിലാണ് ബി.ജെ.പി പരസ്യം നൽകിയിരിക്കുന്നത്.

കഴിഞ്ഞ കോൺഗ്രസ് ഭരണ കാലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പി.എഫ്.ഐയെ കേസ് സംബന്ധിച്ച് സഹായിച്ചെന്നുംസ പത്രം ആരോപിക്കുന്നു.
കർണാടകയിൽ ഭാരത് ജോഡോ യാത്ര ആരംഭിച്ച ദിവസവും ബി.ജെ.പി പ്രധാന പത്രങ്ങളിൽ കോൺഗ്രസിനെതിരെ പരസ്യം നൽകിയിരുന്നു.അതേസമയം കോൺഗ്രസിന്റെ ഭാരത് ജോഡോ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം യാത്രക്കൊപ്പം പങ്കെടുത്തു. എം.എല്‍.എമാരായ രൂപകല, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍, അഞ്ജലി നിംബാല്‍ക്ക ര്‍എന്നിവരോടൊപ്പമാണ് സോണിയ ഭാരത് ജോഡോയുടെ ഭാഗമാകാൻ സോണിയ കഴിഞ്ഞ ദിവസം എത്തിയത്. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ സോണിയ ഗാന്ധി പങ്കെടുക്കുന്നത്. സെപറ്റംബർ ആറിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കേരളം തമിഴ്നാട് പര്യടനങ്ങൾ പൂർത്തിയാക്കിയാണ് കർണാടകയിൽ എത്തിയ്ത.

 10000 പേര്‍ പങ്കെടുത്ത മതംമാറ്റ ചടങ്ങ്... ബുദ്ധമതം സ്വീകരിക്കുമെന്ന് പ്രഖ്യാപനം, പരാതിയുമായി ബിജെപി 10000 പേര്‍ പങ്കെടുത്ത മതംമാറ്റ ചടങ്ങ്... ബുദ്ധമതം സ്വീകരിക്കുമെന്ന് പ്രഖ്യാപനം, പരാതിയുമായി ബിജെപി

English summary
bjp leader and union minister arjun munda criticized bharat jodo yatra and rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X