കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി, പോലീസ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു. ഉപ ഗ്രാമത്തലവനായ നേതാവാണ് കൊല്ലപ്പെട്ടത്. ഇയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ മാവോവാദ മേഖലയായ കുന്തിയിലാണ് സംഭവം. അക്രമി സംഘം വീട്ടിലെത്തുകയും ഇയാളെയും ഭാര്യയെയും കുട്ടികളുടെ മുന്നില്‍ വെച്ച് വെടിവെച്ചിടുകയായിരുന്നു. ശീതള്‍ മുണ്ടയെന്നാണ് ഇയാളുടെ പേര്. കുദാപുര്‍ത്തി പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ് മുണ്ട.

1

അതേസമയം കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നത്. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും കൊല നടന്നിരിക്കുന്നത്. ഇതേ ജില്ലയില്‍ വെച്ചാണ് മുമ്പ് ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്. മാഗോ മുണ്ടു എന്ന നേതാവിനെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നിരുന്നു. ഇയാളുടെ മകനെയും ഭാര്യയെയും ഒപ്പം കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊല നടന്നത്. എന്നാല്‍ ഗ്രാമവാസികള്‍ ഇക്കാര്യം അടുത്ത ദിവസമാണ് പോലീസിനെ അറിയിച്ചത്. കൊല നടക്കുമ്പോള്‍ ബിജെപി നേതാവിന്റെ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുവരെ കൊലയില്‍ മാവോയിസ്റ്റുകളുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച മൂന്ന് അക്രമികളാണ് വീട്ടിലെത്തിയതെന്ന് മുണ്ടെയുടെ മക്കള്‍ പറഞ്ഞു.

ശീതല്‍ മുണ്ട കുളം നിര്‍മിച്ചത് പ്രകാരം ഇവര്‍ക്ക് പണം നല്‍കാനുണ്ട്. എന്നാല്‍ അത് നല്‍കിയിരുന്നില്ല. അതാണ് കൊലയ്ക്ക് കാരണമെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. വെടിയൊച്ച കേട്ട് മുണ്ടയുടെ ഭാര്യ അലറി കരഞ്ഞതോടെ അക്രമികള്‍ ഇവരെയും വെടിവെച്ചിടുകയായിരുന്നു. രണ്ട് കുളങ്ങള്‍ മുണ്ട നിര്‍മിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ഒരു സംഘം കമ്മീഷന് വേണ്ടി ഇയാള്‍ക്ക് പിന്നാലെയുണ്ടായിരുന്നു. മാവോയിസ്റ്റുകളോ അക്രമി സംഘമോ ആണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ബിജെപി നേതാക്കള്‍ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ് പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്

English summary
bjp leader and wife shot dead in jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X