പത്മാവതിയില്‍ പ്രണയം അതിരുകടന്നത്രേ..ബന്‍സാലിക്കുള്ള ഓരോ തല്ലിനും 10,000 രൂപ തരുമെന്ന് ബിജെപി..!!
സംവിധായകൻ സജ്ഞയ് ലീല ബൻസാലിയെ തല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്
മുംബൈ: ദീപികാ പദുക്കോണും രണ്‍ബീര്‍ സിംഗും പ്രധാനവേഷങ്ങളിലെത്തുന്ന ചരിത്രസിനിമ പത്മാവതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം സംവിധായകന് സജ്ഞയ് ലീല ബന്‍സാലിയെ രജപുത് കര്‍ണി സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ സജ്ഞയ് ലീല ബന്‍സാലിക്കെതിരെ മധ്യപ്രദേശിലെ ബിജെപി നേതാവ് അഖിലേഷ് ഖണ്ഡേവാളിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്.

സജ്ഞയ് ലീല ബന്‍സാലിയുടെ മുഖത്ത് ചെരുപ്പ് കൊണ്ടടിക്കുന്നവര്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപി നേതാവ്. സജ്ഞയ് ലീല ബന്‍സാലിക്ക് കൊള്ളുന്ന ഒരോ തല്ലിനും പതിനായിരം രൂപ വീതം പാരിതോഷികം നല്‍കുമെന്നാണ് അഖിലേഷ് ഖണ്ഡേവാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പത്മാവതിയിലൂടെ ചരിത്രം വളച്ചൊടിക്കാനാണ് ബന്‍സാലി ശ്രമിക്കുന്നത് എന്നാണ് ആരോപണം. ഇതിനെതിരെ ഇനിയും നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അഖിലേഷ് ഫേസ്ബുക്കില്‍ പറയുന്നു. അത്തരം ശക്തികളെ നിയന്ത്രിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അഖിലേഷ് ഖണ്ഡേവാളിന്റെ പോസ്റ്റ് വന്‍വിവാദമായിരിക്കുകയാണ്. എന്നാല്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് അഖിലേഷ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പത്മാവതിയില്‍ റാണി പത്മിനിയുടെ പ്രണയരംഗങ്ങള്‍ അതിരുകവിഞ്ഞതാണെന്ന് ആരോപിച്ചാണ് സജ്ഞയ് ലീലാ ബന്‍സാലിക്ക് നേരെ ആക്രമണം നടക്കുന്നത്. റാണി പത്മിനിയെ അപമാനിക്കുന്ന രംഗങ്ങളൊന്നും സിനിമയില്‍ ഇല്ലെന്നാണ് ബന്‍സാലിയുടെ പ്രതികരണം
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications