കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വന്നാല്‍ മമതാ ബാനര്‍ജിയെ കെട്ടിപിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ്-19

Google Oneindia Malayalam News

കൊല്‍ക്കത്ത: തനിക്ക് കൊവിഡ്-19 സ്ഥിരീകരിക്കുകയാണെങ്കില്‍ പശ്ചിമബാഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് അനുപം ഹസ്രക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി കൂടിയാണ് അനുപം ഹസ്ര. ഇന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുപം ഹസ്ര കാവിഡ്-19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമിറേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനുപം ഹസ്രക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മമതക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അനുപം ഹസ്രക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായിരുന്നു അനുപം ഹസ്ര. പിന്നീട് 2019 ജനുവരിയില്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

hazrath

ഏതെങ്കിലും ദിവസം എനിക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ഞാന്‍ മമതാ ബാനര്‍ജിയുടെ അടുത്ത് പോവുകയും അവരെ കെട്ടിപിടിക്കുകയും ചെയ്യും. കൊവിഡ് സ്ഥിരീകരിച്ചവരുടെയോ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കളുടെയൊ വേദനയും ബുദ്ധിമുട്ടും അവര്‍ക്കും മനസിലാവണം എന്നും പറഞ്ഞുകൊണ്ടായിരുന്നു മമതാ ബാനര്‍ജിയുടെ പരാമര്‍ശം.

പരാമര്‍ശത്തിന് പിന്നാലെ തൃണമൂല്‍കോണ്‍ഗ്രസ് അഭയാര്‍ത്ഥി സെല്‍ ആയിരുന്നു പരാതി നല്‍കിയത്. സ്ത്രീയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ വ്യക്തിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതിയില്‍ പറയുന്നത്. ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് നിന്നുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസമായിരുന്നു ഹസ്രയുടെ പരാമര്‍ശം. സംഭവം വിവാദമായതേടെ ഹസ്രയുടെ പരാമര്‍ശത്തെ തള്ളി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഒരു ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്നവര്‍ അവരവര്‍ പറയുന്നത് സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ബിജെപി വൈസ്പ്രസിഡണ്ട് മുകുള്‍ റോയി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇതുവരേയും 2.60 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 1 ന് സംസ്ഥാനത്ത് 5017 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 59 പേര്‍ മരണപ്പെടുകയും ചെയ്തു.

സ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു, 24 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽസ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു, 24 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ

ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്

 'ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം 'ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം

English summary
BJP Leader anupam hazra confirmed positive covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X