കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലും ബിജെപിക്ക് തിരിച്ചടി; പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!! ദേശീയ ട്രെന്‍ഡ് മാറുന്നു

Google Oneindia Malayalam News

ശ്രീനഗര്‍: ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ട്രെന്‍ഡ് ശക്തിപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണ്. അടുത്തിടെ പുറത്തുവന്ന സര്‍വ്വെയില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് ഈ വ്യാപക കൂടുമാറ്റം.

മധ്യപ്രദേശില്‍ കഴിഞ്ഞദിവസം മുന്‍ മന്ത്രിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ ജമ്മു കശ്മീരിലും സമാനമായ തരംഗമാണിപ്പോള്‍. പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപി വിടാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തി....

 ബിജെപിയുടെ പ്രമുഖ നേതാവ്

ബിജെപിയുടെ പ്രമുഖ നേതാവ്

കശ്മീലിലെ ബിജെപിയുടെ പ്രമുഖ നേതാവാണ് ഹക്കീം മസ്ഊദുല്‍ ഹുസൈന്‍. അദ്ദേഹമാണിപ്പോള്‍ ബിജെപിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. മാത്രമല്ല കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ബിജെപിയുടെ ശ്രീനഗര്‍ വൈസ് പ്രസിഡന്റാണ് ഹുസൈന്‍. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തത്.

തിരഞ്ഞെടുപ്പ് ചുമതല

തിരഞ്ഞെടുപ്പ് ചുമതല

കശ്മീരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കുകയും ചെയ്തു. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ചുമതല ബിജെപി ഹുസൈന് നല്‍കിയിരുന്നു.

പദവി കിട്ടിയതിന് പിന്നാലെ രാജി

പദവി കിട്ടിയതിന് പിന്നാലെ രാജി

ശ്രീനഗറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സമിതിയുടെ കണ്‍വീനറാണ് ഹുസൈന്‍. ഇദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്‍വീനറാക്കി സംസ്ഥാന ബിജെപി നേതൃത്വം പ്രഖ്യാപനം നടത്തിയത്. തൊട്ടുപിന്നാലെയാണ് ഹുസൈന്‍ ബിജെപി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് സംഭവം.

പാര്‍ട്ടി വിടാനുണ്ടായ കാരണം

പാര്‍ട്ടി വിടാനുണ്ടായ കാരണം

ബിജെപി വിടാനുണ്ടായ സാഹചര്യം ഹുസൈന്‍ വെളിപ്പെടുത്തി. ബിജെപിയുടെ വര്‍ഗീയ അജണ്ടയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതെന്ന് ഹുസൈന്‍ പറയുന്നു. ഇനി കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. മതേതര കാഴ്ചപ്പാടുകള്‍ക്ക് ശക്തി പകരുമെന്നും ഹുസൈന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി എ മിറിന്റെ സാന്നിധ്യത്തിലാണ് ഹുസൈന്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

 ഐക്യം ശക്തിപ്പെടുത്താന്‍

ഐക്യം ശക്തിപ്പെടുത്താന്‍

വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ചേരുകയാണ് ഏക മാര്‍ഗമെന്ന് മിര്‍ പറഞ്ഞു. സാമുദായിക ഐക്യവും ദേശീയ ഐക്യവും നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണം. ഹുസൈനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഹുസൈനെ കോണ്‍ഗ്രസ് മതിയായ രീതിയില്‍ പരിഗണിക്കുമെന്നും ജിഎ മിര്‍ കൂട്ടിച്ചേര്‍ത്തു.

അനുയായികളുള്ള നേതാവ്

അനുയായികളുള്ള നേതാവ്

കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന നേതാവ് പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഒട്ടേറെ അനുയായികളുള്ള നേതാവാണ് ഹുസൈന്‍. ഇദ്ദേഹത്തിന്റെ തീരുമാനം ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. പ്രധാന കശ്മീരി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കെയാണ് ബിജെപി വിരുദ്ധ വികാരം ശക്തിപ്പെടുന്നത്.

 തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

നവംബര്‍ 17 മുതല്‍ ഒമ്പതു ഘട്ടങ്ങളായിട്ടാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 17, 20. 24, 27, 29, ഡിസംബര്‍ 1, 4, 8, 11 എന്നീ തിയ്യതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള പോളിങാണ് നടക്കുക. ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് ഫലം അന്ന് വൈകീട്ട് തന്നെ എണ്ണും.

കേന്ദ്രത്തിനെതിരെ കശ്മീരികള്‍

കേന്ദ്രത്തിനെതിരെ കശ്മീരികള്‍

കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീര്‍ ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. കശ്മീരികള്‍ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക അധികാരം എടുത്തുകളയാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് ഇവരുടെ ആക്ഷേപം.

ഇതാണ് കശ്മീരികളുടെ വിഷയം

ഇതാണ് കശ്മീരികളുടെ വിഷയം

കശ്മീരികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സംഘപരിവാര്‍ പിന്തുണയുള്ള സര്‍ക്കാരിതര സംഘടന ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ റദ്ദാക്കരുതെന്ന് കശ്മീരിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കഴിയും വരെ ഹര്‍ജിയില്‍ വാദം കേള്‍ക്കരുതെന്നാണ് കശ്മീര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

 മധ്യപ്രദേശിലും ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്

മധ്യപ്രദേശിലും ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്

ദേശീയതലത്തില്‍ ഒട്ടേറെ ബിജെപി നേതാക്കള്‍ അടുത്തിടെ രാജിവച്ചിരുന്നു. പലരും കോണ്‍ഗ്രസില്‍ ചേരുകയാണ് ചെയ്ത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന നേതാക്കളാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. മധ്യപ്രദേശില്‍ മുന്‍ മന്ത്രി പദ്മ ശുക്ലയാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മോദിയും അമിത് ഷായും മധ്യപ്രദേശ് സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു പദ്മയുടെ രാജി.

മാനവേന്ദ്രയുടെ രാജി

മാനവേന്ദ്രയുടെ രാജി

രാജസ്ഥാനില്‍ മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകനും സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള പാര്‍ലമെന്റംഗവുമായ മാനവേന്ദ്ര സിങ് രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ബിഹാറിലും സമാനമായ സാഹചര്യമാണ്. എന്‍ഡിഎ സര്‍ക്കാരില്‍ അംഗമായ ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി മുന്നണി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയില്‍ വിസാ പരിഷ്‌കാരം; ഡിസംബര്‍ മുതല്‍ വന്‍ മാറ്റങ്ങള്‍!! നിയന്ത്രണം നീക്കുംസൗദി അറേബ്യയില്‍ വിസാ പരിഷ്‌കാരം; ഡിസംബര്‍ മുതല്‍ വന്‍ മാറ്റങ്ങള്‍!! നിയന്ത്രണം നീക്കും

English summary
BJP Leader Appointed as J&K Panchayat Elections Convener Joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X