കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ നേരിടാന്‍ ഗോമൂത്രം കുടിച്ചയാള്‍ അവശനിലയില്‍, ബിജെപി നേതാവിനെ പൊക്കി അകത്താക്കി പൊലീസ്

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ ചെറുക്കുമെന്നും സംരക്ഷിക്കുമെന്നും അവകാശപ്പെട്ട് ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരിപാടിയില്‍ പങ്കെടുത്ത് ഗോമൂത്രം കുടിച്ച് ഒരാള്‍ ആവശനിലയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

Recommended Video

cmsvideo
ഗോമൂത്രം കുടിച്ചയാള്‍ അവശനിലയില്‍ | Oneindia Malayalam
bjp

കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തായിരുന്നു ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജി പരിപാടി സംഘടിപ്പിച്ച് ഗോമൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചത്. ഗോമൂത്രത്തിന് അത്ഭുത സിദ്ധിയുണ്ടെന്നും കൊറോണ വൈറസിനെ ചെറുക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ഈ പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ താന്‍ ഗോമൂത്രം വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആരോടും കുടിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം. ആരെകൊണ്ടും നാരായണ്‍ ചാറ്റര്‍ജി നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി,

അതേസമയം, ഗോമൂത്രം കുടിച്ചാല്‍ ആരോഗ്യത്തിന് യാതൊരുവിധ ദോഷവും സംഭവിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ഗോമൂത്രം ശരീരത്തിന് ദോഷം ചെയ്യുമെന്ന ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ. പൊലീസ് എങ്ങനെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നുും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കൊറോണ വൈറസിനെ നേരിടാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദുമഹാസഭ ദില്ലിയില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയിരുന്നു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതിനെതിരെ രൂക്ഷ പരിഹാസവും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. കൊറോണയെ ചെറുക്കാന്‍ അലോപ്പതി മരുന്നുകളുടെ ആവശ്യമില്ല എന്നാണ് ഹിന്ദു മഹാ സഭ പറയുന്നത്. ഇവരില്‍ പലരും 12 വര്‍ഷത്തോളമായി ചാണകത്തില്‍ കുളിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അവകാശപ്പെടുന്നത്.

ദില്ലിയിലേതിന് സമാനമായി രാജ്യത്ത് ഉടനീളം ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. കൊറോണ വൈറസിനെ കുറിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി നടത്തിയ വിചിത്രമായ കണ്ടെത്തല്‍ അടുത്തിടെ വാര്‍ത്തയായിരുന്നു. കൊറൊണ ഒരു വൈറസ് അല്ലെന്നും അവതാരം ആണെന്നുമായിരുന്നു സ്വാമി ചക്രപാണിയുടെ കണ്ടെത്തല്‍. ലോകത്തെ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുളള അവതാരമാണ് കൊറോണ. ജന്തുക്കളെ ഭക്ഷിക്കുന്നവര്‍ക്ക് മരണത്തിന്റെ സന്ദേശം നല്‍കാനും ശിക്ഷ നല്‍കാനുമാണ് കൊറോണ അവതരിച്ചിരിക്കുന്നതെന്നും സ്വാമി ചക്രപാണി പറഞ്ഞിരുന്നു.

ചൈനയിലെ വുഹാനില്‍ കൊറോണ വന്നതിന് കാരണം അവര്‍ മൃഗങ്ങളെ കൊന്നു തിന്നുന്നതാണ് എന്നും ചക്രപാണി പറഞ്ഞിരുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നതിന് ചൈനയിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ്. ചൈനീസ് ജനത പച്ചക്കറികള്‍ മാത്രം കഴിക്കുന്നവരായി മാറണമെന്നും ചക്രപാണി ഉപദേശിച്ചിരുന്നു.

English summary
Bjp Leader Arested In Kolkata For Conducting Cow Urine Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X