കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകൾക്ക് സാധനങ്ങളെത്തിച്ച് നൽകി: ബിജെപി നേതാവ് അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന ട്രാക്ടറുകൾ

Google Oneindia Malayalam News

ദണ്ഡേവാഡ: മാവോയിസ്റ്റുകൾക്ക് ട്രാക്ടർ നൽകിയ സംഭവത്തിൽ ബിജെപി നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ബിജെപിയുടെ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് ജഗത് പൂജാരിയാണ് അറസ്റ്റിലായിട്ടുള്ളത്. പത്ത് വർഷത്തോളമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്ക് ചരക്കുകൾ എത്തിക്കുന്നതിനായി ഇയാൾ പ്രവർത്തിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 എറണാകുളത്ത് ഏഴ് പേർക്ക് വൈറസ് ബാധ: രോഗികളുടെ എണ്ണത്തിൽ വർധന, ചെന്നൈ- അഹമ്മദാബാദ് സ്വദേശികൾക്ക് രോഗം എറണാകുളത്ത് ഏഴ് പേർക്ക് വൈറസ് ബാധ: രോഗികളുടെ എണ്ണത്തിൽ വർധന, ചെന്നൈ- അഹമ്മദാബാദ് സ്വദേശികൾക്ക് രോഗം

 ലക്ഷങ്ങൾ മുടക്കി ട്രാക്ടർ

ലക്ഷങ്ങൾ മുടക്കി ട്രാക്ടർ

മാവോയിസ്റ്റ് നേതാവ് അജയ് അലാമിക്ക് ട്രാക്ടറുകൾ വാങ്ങിക്കൊടുത്ത സംഭവത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മാവോയിസ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്യുന്നവർക്ക് സർക്കാർ നേരത്തെ തന്നെ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 9,10,000 രൂപ മുടക്കി വാങ്ങിയ ട്രാക്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 ട്രാക്ടർ ആവശ്യപ്പെട്ടു

ട്രാക്ടർ ആവശ്യപ്പെട്ടു


കഴിഞ്ഞ കുറച്ച് മാസങ്ങളായി അലമി ഉൾപ്പെടെ നിരവധി മാവോയിസ്റ്റ് നേതാക്കളുടെയും പുജാരിയുടെയും ഫോൺ കോൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. അലമി ട്രാക്ടർ വേണമെന്ന് ആവശ്യപ്പെട്ട് അനുസരിച്ചാണ് പുജാരി ലക്ഷങ്ങൾ വിലയുള്ള ട്രാക്ടർ വാങ്ങിനൽകുന്നത്. വണ്ടി വാങ്ങുന്നതിനായി രമേഷ് ഉസണ്ടി എന്നയാളുടെ രേഖകളാണ് സംഘം ഉപയോഗിച്ചതെന്നാണ് ദണ്ഡേവാഡ പോലീസ് തലവൻ അഭിഷേക് പല്ലവ് പറഞ്ഞത്.

 പണത്തിന്റെ ഉറവിടം

പണത്തിന്റെ ഉറവിടം


വിവരമറിഞ്ഞതോടെ ട്രാക്ടറുകൾ എത്തിക്കുന്നത് തടയുന്നതിനായി പോലീസ് ഗീദാമിന് സമീപത്ത് രണ്ടിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയായിരുന്നു. രമേശ് ഉൾപ്പെടെ മൂന്ന് പേരാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരെ തടഞ്ഞ പോലീസ് ട്രാക്ടർ വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. എന്തുകൊണ്ടാണ് രമേഷിന്റെ കൈവശം ഒരു തരത്തിലുള്ള രേഖകളുമില്ലാതിരുന്നതെന്നാണ് പോലീസ് ഉന്നയിക്കുന്ന ചോദ്യം. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ പത്ത് വർഷമായി മാവോയിസ്റ്റുകൾക്ക് ചരക്കുകൾ എത്തിച്ച് കൊടുത്തുവരികയാണെന്ന് പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

 മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം

മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം


ബിജെപി നേതാവ് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. യൂണിഫോം, ഷൂസുകൾ, പേപ്പർ, കാറ്റ്രിഡ്ജ്, ബാറ്ററി, മാവോയിസ്റ്റുകൾക്ക് റേഡിയോ സെറ്റുകൾ എന്നിവയും മാവോയിസ്റ്റുകൾക്ക് എത്തിച്ചു നൽകുന്നുണ്ട്. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ല.

 സാധനങ്ങൾ എത്തിച്ചെന്ന്

സാധനങ്ങൾ എത്തിച്ചെന്ന്

ജഗത് പൂജാരി മാവോയിസ്റ്റുകളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയെന്നും ഗ്രാമീണർ വഴി സാധനങ്ങൾ എത്തിച്ചുനൽകുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാവിയിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.

English summary
BJP leader arrested for provide tractors to Maoists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X