കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 കെയ്‌സ് അനധികൃത മദ്യം കടത്തി, ബിജെപി നേതാവ് അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്നും മുട്ടന്‍പണി...!!

Google Oneindia Malayalam News

ഹൈദരാബാദ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ പ്രമുഖ നേതാവായ അഞ്ജി ബാബു എന്നറിയപ്പെടുന്ന ജി രാമഞ്ജനേലുവാണ് സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോയുടെ പിടിയിലായത്. ഇയാള്‍ 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മച്ചിലിപ്പട്ടണം എന്ന മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. ഇയാളടക്കം നാല് പേരാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായത്.

bjp

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

നികുതി നല്‍കാതെ തെലങ്കാനയില്‍ നിന്ന് ആന്ധ്രായിലേക്ക് മദ്യം കടത്തുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. ഇവരുടെ കയ്യില്‍ നിന്ന് 40ഓളം കേസ് മദ്യം ലഭിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണിത്. മൂന്ന് കാറുകളിലായി കടത്തുന്നിതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ബിജെപി നേതാവടക്കം നാല് പേര്‍ക്കെതുരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആഞ്ജി ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. ഇവരില്‍ നിന്ന് 40 കേസ് മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ മൂന്ന് വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലേക്കാണ് ഇവര്‍ മദ്യം കടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?

 എന്നെ ബലാത്സംഗം ചെയ്തു, അയാളാണ് എന്റെ കുഞ്ഞിന്റെ അച്ഛൻ'; ബിജെപി എംഎൽഎയ്ക്കെതിരെ യുവതി എന്നെ ബലാത്സംഗം ചെയ്തു, അയാളാണ് എന്റെ കുഞ്ഞിന്റെ അച്ഛൻ'; ബിജെപി എംഎൽഎയ്ക്കെതിരെ യുവതി

 ലാലപ്പൻ പരാമർശം; മാപ്പ് പറഞ്ഞ് ജോബിയും, ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ചീത്തവിളി ലാലപ്പൻ പരാമർശം; മാപ്പ് പറഞ്ഞ് ജോബിയും, ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ചീത്തവിളി

English summary
BJP leader arrested for smuggling 40 cases of liquor in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X