കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി വരുന്നു; വാളുകള്‍ വാങ്ങിവയ്ക്കാന്‍ ബിജെപി നേതാവ്

  • By Desk
Google Oneindia Malayalam News

ദില്ലി: വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവ്. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വരാറായെന്നും വാളുകള്‍ വാങ്ങിവെക്കണമെന്നുമാണ് ദയൂബന്ദ് ബിജെപി അധ്യക്ഷന്‍ ഗജ്രാജ് റാണ ആവശ്യപ്പെട്ടത്. ദിപാവലി ആഘോഷത്തിന് മുന്നോടിയായി സ്വര്‍ണം വാങ്ങി വയ്ക്കല്‍ ഉത്തരേന്ത്യക്കാരുടെ പതിവ് രീതിയാണ്. ഇത്തവണ സ്വര്‍ണം വാങ്ങുന്നതിന് പകരം വാളുകള്‍ വാങ്ങിവെക്കണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

Bjp

എല്ലാ ഹിന്ദുക്കളും വാളുകള്‍ വാങ്ങിവെക്കണം. സമീപ ഭാവിയില്‍ ഉപയോഗപ്പെടും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. രാമക്ഷേത്രത്തിന് അനുകൂലമായി വിധി വരുമെന്നാണ് കരുതുന്നത്. അത് ചിലപ്പോള്‍ പ്രശ്‌നത്തിന് തിരികൊളുത്തിയേക്കാം. അതുകൊണ്ട് സ്വര്‍ണം വാങ്ങുന്നതിന് പകരം വാളുകള്‍ വാങ്ങണം. നിങ്ങളുടെ രക്ഷയ്ക്ക് ചിലപ്പോള്‍ ഉപയോഗപ്പെടും- റാണ പറഞ്ഞു.

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണംവീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണം

ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചപ്പോള്‍ അദ്ദേഹം അല്‍പ്പം മയപ്പെടുത്തിയാണ് പ്രതികരിച്ചത്. രാജ്യത്തെ അന്തരീക്ഷം മോശമായിവരികയാണ്. സ്വയരക്ഷക്ക് വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞത്. ഏതെങ്കിലും മതത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഹിന്ദു വിശ്വാസവും ആചാരവും പ്രകാരം ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ട്. സാഹചര്യത്തിന് അനുസരിച്ചാണിത്. മറ്റു തരത്തിലുള്ള വായന തന്റെ പ്രസ്താവനയില്‍ വേണ്ടെന്നും റാണ പറഞ്ഞു.

ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടുംലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും

അതേസമയം, റാണയുടെ പ്രസ്താവനയോട് ബിജെപി അകലം പാലിച്ചു. ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് ഉത്തര്‍ പ്രദേശിലെ ബിജെപി വക്താവ് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാറുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്നും റാണക്കെതിരെ നടപടിയുണ്ടാകുമെന്നും ബിജെപി നേതാവ് പറഞ്ഞു. മുമ്പും വിവാദമായ പല പ്രസ്താവനകളും നടത്തിയ വ്യക്തിയാണ് ഗിജ്രാജ് റാണ. യുപിയിലെ മുസ്ലിം പഠന കേന്ദ്രമായ ദയൂബന്ദ് ദാറുല്‍ ഉലൂം തീവ്രവാദ കേന്ദ്രമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഒരുകാലത്ത് മക്കയില്‍ ശിവലിംഗമുണ്ടാകുമെന്നും ഹിന്ദുക്കള്‍ അവിടെയുണ്ടാകുമെന്നും റാണ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

English summary
BJP leader asks people to buy swords instead of gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X