കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ ലംഘിച്ച് ജില്ല കടന്ന് യാത്ര, ബിജെപി നേതാവിന് പണി കൊടുത്ത് പൊലീസ്

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് ജില്ല കടന്ന് യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ബീഡ് സ്വദേശിയും ബിജെപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുരേഷ് ദാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ താമസിക്കുന്ന ബീഡ് ജില്ലയില്‍ നിന്നും തൊട്ടടുത്ത ജില്ലയായ അഹമ്മദ് നഗറിലേക്ക് യാത്ര ചെയ്തതിനെ തുടര്‍ന്നാണ് മുംബൈയ് പോലീസ് കെസടുത്തത്. ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

bjp

ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് നിലിവില്‍ റോഡില്‍ ഇറങ്ങാനുള്ള അനുമതി. എന്നാല്‍ എല്ലാ നിയണ്രങ്ങളും ലംഘിച്ച് രാത്രി ഒരു മണിയോടെ വാഹനത്തില്‍ ജില്ല കടന്ന് യാത്ര ചെയ്തതിനാണ് സുരേഷ് ദാസിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ബീഡ് ജില്ലയിലെ അഷ്ടി ടൗണില്‍ നിന്നും അഹമ്മദ് നഗറിലേക്ക് പോയ കുടിയേറ്റ കരിമ്പ് തൊഴിലാളികളെ പൊലീസ് തടഞ്ഞിരുന്നു. ഇക്കാര്യം അറിഞ്ഞാണ് താന്‍ അഹമ്മദ് നഗറിലേക്ക് പോയതെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്.

ഇദ്ദേഹത്തിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പിടിക്കുമെന്ന അറിയുന്നതിനാല്‍ മെയിന്‍ റോഡില്‍ കയറാതെ ഗ്രാമ വഴികളിലൂടെയാണ് സുരേഷ് യാത്ര ചെയ്തത്. അതേസമയം, മുംബൈ, ദില്ലി എന്നിവയുള്‍പ്പെട്ട മെട്രോ നഗരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നത്. വ്യാപകമായ കുടിയേറ്റം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീഷണി ഉയര്‍ത്തുമെന്ന് കണ്ട്് കേന്ദ്രസര്‍ക്കാര്‍ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കോ ദേശീപാതകളിലേക്കോ ഒരു തരത്തിലുമുള്ള ജനസഞ്ചാരവമും ഇല്ലെന്ന് ഉറപ്പാക്കാനും കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ചരക്ക് ഗതാഗതം മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ചട്ടങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതില്‍ എസ്പിമാരും ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കുമാണ് വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുകയെന്നും സര്‍ക്കാര്‍ ഓര്‍മിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ, കൊറോണയെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ജന്മനാട്ടിലെത്തിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതോടെ യുപിയിലെ നഗരങ്ങളില്‍ തിരക്ക് വര്‍ധിച്ചിരുന്നു. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കുന്നതിനായി 1000 ബസുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചത്.

English summary
BJP Leader Booked For Violating Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X