കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി സർക്കാർ വെന്റിലേറ്ററിൽ.. യെദ്യൂരപ്പയ്ക്ക് ക്രിക്കറ്റ് കളി.. യെഡ്ഡിയുടെ ബാറ്റിംഗ് വൈറൽ!!

Google Oneindia Malayalam News

ബാംഗ്ലൂർ: കർണാടകത്തിലെ കുമാരസ്വാമി സർക്കാർ ഇപ്പോൾ താഴെ വീഴണോ പിന്നെ വീഴണോ എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പയ്ക്ക് ക്രിക്കറ്റ് കളി. ബാംഗ്ലൂരിന് പുറത്തുള്ള ഒരു റിസോർട്ടിൽ യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാര്‍ട്ടി എം എല്‍ എമാരായ രേണുകാചാര്യ, എസ് ആർ വിശ്വനാഥ് തുടങ്ങിയവരും യെദ്യൂരപ്പയ്ക്കൊപ്പം കളിക്കാൻ ഉണ്ടായിരുന്നു.

<strong>മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ?? </strong>മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??

ബി ജെ പി സംസ്ഥാന ഘടകത്തിന്റെ മീഡിയ സെൽ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. യെദ്യൂരപ്പ ബാറ്റ് ചെയ്യുന്ന ചിത്രം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. കർണാടകത്തിൽ ഉടൻ തന്നെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യെദ്യൂരപ്പ പറഞ്ഞിരുന്നു. കര്‍ണാടകത്തിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. കർണാടകത്തിൽ ബി ജെ പിക്ക് മികച്ച ഭരണം കാഴ്ചവെക്കാനാകും - ഇതായിരന്നു യെദ്യൂരപ്പയുടെ വാക്കുകൾ.

ownload

മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഖ്യസർക്കാരിനെ രക്ഷിക്കാൻ കഴിയില്ല എന്നും യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാനും പറ്റില്ല. ഇക്കാര്യം കുമാരസ്വാമിക്കും അറിയാം. നിയമസഭയിൽ ഒരു നല്ല പ്രസംഗം കാഴ്ചവെച്ച ശേഷം കുമാരസ്വാമി രാജിവെക്കും. കർണാടകയിലെ ജെ ഡി എസ് - കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടുന്നുണ്ട്. സ്പീക്കർ രാജി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിമത എം എൽ എമാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക. സുപ്രീം കോടതിയുടെ നിർണായക വിധി നാളത്തെ വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന്റെ ഭാവി കൂടി നിർണയിക്കും. 15 എം എൽ എമാരാണ് രാജീക്കാര്യത്തിൽ തീരുമാനം തേടി സുപ്രീം കോടതിയെ സമീപിച്ചത്. രാജിവെച്ച എ എൽ എമാരെ അയോഗ്യരാക്കണമെന്നാണ് കോൺഗ്രസും ജെ ഡി എസും ആവശ്യപ്പെടുന്നത്. വിശ്വാസവോട്ടെടുപ്പിന് മുമ്പ് തന്നെ സർക്കാരിനെ പിരിച്ചുവിടണമെന്ന് ബി ജെ പി സംസ്ഥാന ഗവർണറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

English summary
BJP leader BS Yeddyurappa plays cricket with party MLAs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X