കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??

Google Oneindia Malayalam News

ബാംഗ്ലൂർ: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന കർണാടകത്തിൽ ഉടൻ തന്നെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ. കര്‍ണാടകത്തിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ബി ജെ പി പ്രസിഡണ്ടുമായ യെദ്യൂരപ്പ പറഞ്ഞത്. കർണാടകത്തിൽ ബി ജെ പിക്ക് മികച്ച ഭരണം കാഴ്ചവെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

<strong>കര്‍ണാടക: മുംബൈയിലുള്ള വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു; പുറത്തിറങ്ങരുതെന്ന് നിർദ്ദേശം!</strong>കര്‍ണാടക: മുംബൈയിലുള്ള വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു; പുറത്തിറങ്ങരുതെന്ന് നിർദ്ദേശം!

മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഖ്യസർക്കാരിനെ രക്ഷിക്കാൻ കഴിയില്ല. കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാനും പറ്റില്ല. ഇക്കാര്യം കുമാരസ്വാമിക്കും അറിയാം. നിയമസഭയിൽ ഒരു നല്ല പ്രസംഗം കാഴ്ചവെച്ച ശേഷം കുമാരസ്വാമി രാജിവെക്കും എന്നാണ് താൻ കരുതുന്നത് എന്നും യെദ്യൂരപ്പ പറഞ്ഞു. കർണാടകയിലെ ജെ ഡി എസ് - കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് യെദ്യൂരപ്പയുടെ ഈ പ്രതികരണം.

bs-yeddyurappa

അതേസമയം സ്പീക്കർ രാജി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിമത എം എൽ എമാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 15 എം എൽ എമാരാണ് രാജീക്കാര്യത്തിൽ തീരുമാനം തേടി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം രാജിവെച്ച എ എൽ എമാരെ അയോഗ്യരാക്കണമെന്നാണ് കോൺഗ്രസും ജെ ഡി എസും ആവശ്യപ്പെടുന്നത്.

നേരത്തെ വിശ്വാസവോട്ടെടുപ്പിന് മുമ്പ് തന്നെ സർക്കാരിനെ പിരിച്ചുവിടണമെന്ന് ബി ജെ പി സംസ്ഥാന ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. 14 എം എൽ എമാർ രാജിവെച്ചതോടെ സർക്കാർ ന്യൂനപക്ഷമായി എന്നാണ് ബി ജെ പി വാദം. അതേസമയം എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ കേവല ഭൂരിപക്ഷത്തിനുള്ള നന്പർ 113 ൽ നിന്നും 105 ആകും. കോൺഗ്രസ് - ജെ ഡി എസ് സഖ്യം 100, ബി ജെ പി 105 എന്നതാകും അപ്പോൾ കർണാടകയിലെ പുതിയ സമവാക്യം.

English summary
BS Yeddyurappa said that he was confident of forming the government in the next four to five days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X