സിപിഐഎം തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് ബിജെപി നേതാവ്
പാര്‍ട്ടി ചൈനയുടെയും പാകിസ്താന്റെയും വക്താവെന്നും ആരോപണം
ദില്ലി: തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു. സിപിഐഎം ചൈനയുടെയും പാകിസ്ഥാന്റെയും വക്താക്കളാണെന്നും നരസിംഹ റാവു ആരോപിച്ചു. ഇന്ത്യന്‍ സൈന്യത്തിനു പിന്തുണ നല്‍കുകയല്ല, മറിച്ച് തീവ്രവാദികളെയും വിഘടനവാദികളെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും റാവു പറഞ്ഞു.
സിപിഐഎമ്മും അവരുടെ ബുദ്ധിജീവികളായ പ്രവര്‍ത്തകരും ഒന്നിച്ച് തീവ്രവാദികളെയും കല്ലെറിയുന്നവരെയും വിഘടനവാദികളെയും പിന്തുണക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്നു. യഥാര്‍ത്ഥത്തില്‍ സിപിഐഎം ചൈനയുടെയും പാകിസ്ഥാന്റെയും വക്താക്കളായി മാറുകയാണ്. നരസിഹ റാവു കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് ഇന്ത്യന്‍ സൈന്യം റോന്ത് ചുറ്റിയത് വിവാദമായിരുന്നു. സൈന്യത്തിന്റെ ഈ നടപടിയെ വമര്‍ശിച്ച് സൈനിക മേധാവി ബിപിന്‍ റാവത്തിനെ സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നരസിംഹ റാവുവിന്റെ പരാമര്‍ശം. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സിപിഐഎം ആരോപിച്ചിരുന്നു.












Click it and Unblock the Notifications