കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെനിനെ മാത്രമല്ല പെരിയാറിനെയും വെറുതെ വിടില്ല, ഭരണം കിട്ടിയാല്‍ പ്രതിമ കാണില്ലെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കിയ നേതാവാണ് പെരിയാര്‍ ഇവി രാമസ്വാമി

Google Oneindia Malayalam News

ചെന്നൈ: ത്രിപുരയില്‍ ഭരണം കിട്ടിയതിന് പിന്നാലെ സിപിഎമ്മിനെതിരെ നടത്തുന്ന അക്രമം ബിജെപി നേതാക്കളില്‍ ചിലര്‍ നിഷേധിച്ചെങ്കിലും കുറേ പേര്‍ അതിനെ അനുകൂലിച്ചിട്ടുണ്ട്. ലെനിന്റെ പ്രതിമ തകര്‍ത്തതിനെ സംസ്ഥാന ഗവര്‍ണര്‍ തഥാഗത റോയ് അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. അതും ജനങ്ങള്‍ അങ്ങേയറ്റം ആരാധിക്കുന്ന പെരിയാറിനെ പറ്റിയാണ് ബിജെപി പറഞ്ഞിരിക്കുന്നത്. ഭരണം കിട്ടിയാല്‍ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ കാണില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് ലെനിന്‍

ആരാണ് ലെനിന്‍

ഈ ലെനിന്‍ എന്ന് പറയുന്നത് ആരാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എച്ച് രാജ ചോദിച്ചു. അയാള്‍ക്ക് എന്ത് പ്രസക്തിയാണ് ഇന്ത്യയിലുള്ളത്. ഇത്തരം അപ്രസക്തനായ വ്യക്തിയുടെ പ്രതിമ തകര്‍ത്തതില്‍ ഒരു തെറ്റുമില്ലെന്ന് രാജ പറഞ്ഞു. വെറുതെ വീമ്പടിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.

പെരിയാറിനെ ശരിയാക്കും

പെരിയാറിനെ ശരിയാക്കും

ബിജെപിക്ക് തമിഴ്‌നാട്ടില്‍ അധികാരം കിട്ടിയാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാറിന്റെ പ്രതിമകളാണ്. തമിഴ്‌നാട്ടില്‍ വര്‍ഗീയ രാഷ്ട്രീയം കൊണ്ടുവന്ന വ്യക്തിയാണ് പെരിയാര്‍. കടുത്ത ജാതിവാദിയുമാണ് അദ്ദേഹം. അങ്ങനെയൊരാളിന്റെ പ്രതിമ സംസ്ഥാനത്ത് ആവശ്യമില്ലെന്നും രാജ വ്യക്തമാക്കി.

ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയം

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കിയ നേതാവാണ് പെരിയാര്‍ ഇവി രാമസ്വാമി. സ്വയം ബഹുമാന സംഘം എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം രാജ്യമൊന്നാകെ ഏറ്റെടുത്ത ഒന്നാണ്. സംസ്ഥാനത്ത് ജാതീയത ഇല്ലാതാക്കുന്നതിലും അദ്ദേഹം നിര്‍ണായ പങ്ക് വഹിച്ചിരുന്നു. എതിരാളികള്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ ജാതീവാദിയെന്ന് വിശേഷിപ്പിച്ചിട്ടില്ല. ബിജെപിയുടെ ഈ പ്രസ്താവന വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പായിട്ടുണ്ട്.

കൈവെട്ടും

കൈവെട്ടും

രാജയ്‌ക്കെതിരെ ദ്രാവിഡ കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പെരിയാറിന്റെ പ്രതിമകള്‍ക്ക മേല്‍ കൈവയ്ക്കുന്ന ആരുടെയും കൈകള്‍ പിന്നീട് ഉണ്ടാവില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞു. അതെല്ലാം വെട്ടിയെടുക്കുമെന്നും വൈക്കോ വ്യക്തമാക്കി. മറ്റ് കക്ഷികളും സമാന രീതിയില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

അറസ്റ്റ് വേണം

അറസ്റ്റ് വേണം

ഇത്തരം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പരിധി ലംഘിക്കുന്നതാണെന്നും രാജയെ അറസ്റ്റ് ചെയ്യണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാറിന്റെ പ്രതിമകളെ തൊടാന്‍ ആരും ധൈര്യം കാണിക്കാറില്ല. എന്നാല്‍ രാജയുടെ പരാമര്‍ശം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഗുണ്ടാ ആക്ട് ചുമത്തണമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പറഞ്ഞു.

മുന്‍പും പറഞ്ഞു

മുന്‍പും പറഞ്ഞു

പെരിയാറിനെതിരെ മുന്‍പും രാജ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. പെരിയാര്‍ ജീവിച്ചിരുന്നെങ്കില്‍ ചെരിപ്പ് കൊണ്ട് അദ്ദേഹത്തെ തല്ലുമായിരുന്നെന്ന് രാജ പറഞ്ഞു. തൊട്ടുകൂടായ്മയും ദളിത വിരുദ്ധവുമായ ആശയങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് രാജ ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന വക്താവ് നാരായണ്‍ തിരുപ്പതി ഈ വിഷയത്തില്‍ രാജയെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...

ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് വിദേശരാജ്യത്തിന്‍റെ ഇടപെടല്‍.. താത്പര്യമെന്തെന്ന് എംബി രാജേഷ്ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് വിദേശരാജ്യത്തിന്‍റെ ഇടപെടല്‍.. താത്പര്യമെന്തെന്ന് എംബി രാജേഷ്

ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!

English summary
bjp leader calls for casteist periyars statue to be destroyed in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X