കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ; നടപടി യുവതിയുടെ ആത്മഹത്യാഭീഷണിക്ക് പിന്നാലെ

Google Oneindia Malayalam News

ലഖ്നോ: നിയമ വിദ്യാർത്ഥിനിടെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെ ഉത്തർപ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചിന്മയാനന്ദിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ചിന്മയാനന്ദിനെതിരായ 43 വീഡിയോ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് പരാതിക്കാരിയായ പെൺകുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദിന്റെ കിടപ്പമുറിയിൽ പെൺകുട്ടിയുമായെത്തി അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിരുന്നു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; തിയ്യതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കുംമഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; തിയ്യതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ചിന്മയാനന്ദിനെതിരെയാ തെളിവുകൾ കണ്ണാടിയിൽ ഒളിപ്പിച്ച ഒളിക്യാമറ വഴി ശേഖരിച്ചിട്ടുണ്ടെന്ന് നേരത്തെ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 73കാരനായ ചിന്മയാനന്ദിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം നടത്തുന്ന ഉത്തർപ്രദേശിലെ ശക്തനായ നേതാവാണ് ചിന്മയാനന്ദ്. ചിന്മയാനന്ദിനെതിരെ ആരോപണം ഉയർന്ന് ഒരുമാസം പിന്നിട്ടിട്ടും ബലാത്സംഗക്കുറ്റം ചുമത്താൻ അന്വേഷണ സംഘം തയ്യാറാകാതിരുന്നത് രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

chinmayand

ചിന്മയാനന്ദ് ചെയർമാനായ ലോ കേളേജിലെ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. കോളേജിൽ പ്രവേശനം നൽകിയതിന്റെ പേരിൽ ഒരു വർഷത്തോളം ചിന്മയാനന്ദ് തന്റെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ ആരോപണം. താൻ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനങ്ങൾ. ചിന്മയാനന്ദിന്റെ അനുയായികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പലപ്പോഴഉം കൊണ്ടുപോയിട്ടുണ്ടെന്നും പെൺകുട്ടി ആരോപണം ഉന്നയിച്ചു.

ഒരു ഉന്നതനായ നേതാവ് താനുൾപ്പെടെ നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പെൺകുട്ടി സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം കാണാതായ പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചത്. ചിന്മയാനന്ദിനെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെങ്കിൽ താൻസ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം 23കാരിയായ പെൺകുട്ടി ഭീഷണി മുഴക്കിയിരുന്നു.

English summary
BJP leaders Chinmayanad arrested in connection with allegations raised by law student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X