'പതാക ഏറ്റുവാങ്ങുന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് അറിയില്ലേ': അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ബിജെപി നേതാവ്
ബെംഗളൂരു: ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച മുന്‍ ഇന്ത്യന്‍ കായിക താരം അഞ്ജുബോബി ജോര്‍ജ്ജിനെതിരെ കര്‍ണാടക ബിജെപി മീഡിയ കണ്‍വീനര്‍ എസ് ശാന്താറാം രംഗത്ത്. ' അവര്‍ വേദിയിലേക്ക് വന്നു, പാര്‍ട്ടി പതാക ഏറ്റുവാങ്ങി, ഞങ്ങളുടെ സംസ്ഥാന അദ്ധ്യക്ഷന്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് പറഞ്ഞു. എന്ത് കൊണ്ട് അവര്‍ അവരുടെ തീരുമാനം മാറ്റിയെന്ന് അറിയില്ല' എന്നാണ് എസ് ശാന്താറാം എഎന്‍ഐയോട് പ്രതികരിച്ചത്. അദ്ധ്യക്ഷന്റെ കയ്യില്‍ നിന്ന് പതാക ഏറ്റുവാങ്ങുന്നതിന്റെ അര്‍ത്ഥം അവര്ക്കറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
എഎന്‍ഐ തന്നെയായിരുന്നു അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടത്. കേന്ദ്ര മന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ കര്‍ണാടക ബിജെപി അധ്യക്ഷന്‍ യദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ അഞ്ജുബോബി ജോര്‍ജ്ജ് പാര്‍ട്ടി പതാക സ്വീകരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത എഎന്‍ഐ പുറത്തുവിട്ടത്.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കി അഞ്ജുബോബി ജോര്‍ജ്ജ് രംഗത്ത് എത്തി. കുടുംബ സുഹൃത്തായ കേന്ദ്രമന്ത്രി വി. മുരളീധരനെ കാണുന്നതിന് വേണ്ടിയാണ് ബിജെ പി വേദിയില്‍ എത്തിയതെന്നായിരുന്നു അഞ്ജു ബോബി ജോര്‍ജ്ജിന്റെ വിശദീകരണം. അഞ്ജുവിന്റെ വിശദീകരണം ശരിവെക്കുന്ന തരത്തിലായിരുന്നു വി മുരളീധരനും പിന്നീട് പ്രതികരിച്ചത്.
ബംഗളൂരുവിലെ ജയനഗറിലെ ചടങ്ങിലേക്ക് അഞ്ജു വന്നത് അക്കാദമിയെപ്പറ്റി സംസാരിക്കാൻ തന്നെ കാണാനാണെന്നായിരുന്നു വി മുരളീധരന് വ്യക്തമാക്കിയത്. അന്ന് വേദിയിൽ വന്ന എല്ലാവരെയും പതാക നൽകിയാണ് സ്വീകരിച്ചത്. എന്നോട് സംസാരിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അഞ്ജു വേദിയിൽത്തന്നെ ഇരുന്നത്. അല്ലാതെ ബിജെപി അംഗത്വമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications