കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പതാക ഏറ്റുവാങ്ങുന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് അറിയില്ലേ': അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ബിജെപി നേതാവ്

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച മുന്‍ ഇന്ത്യന്‍ കായിക താരം അഞ്ജുബോബി ജോര്‍ജ്ജിനെതിരെ കര്‍ണാടക ബിജെപി മീഡിയ കണ്‍വീനര്‍ എസ് ശാന്താറാം രംഗത്ത്. ' അവര്‍ വേദിയിലേക്ക് വന്നു, പാര്‍ട്ടി പതാക ഏറ്റുവാങ്ങി, ഞങ്ങളുടെ സംസ്ഥാന അദ്ധ്യക്ഷന്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് പറഞ്ഞു. എന്ത് കൊണ്ട് അവര്‍ അവരുടെ തീരുമാനം മാറ്റിയെന്ന് അറിയില്ല' എന്നാണ് എസ് ശാന്താറാം എഎന്‍ഐയോട് പ്രതികരിച്ചത്. അദ്ധ്യക്ഷന്റെ കയ്യില്‍ നിന്ന് പതാക ഏറ്റുവാങ്ങുന്നതിന്റെ അര്‍ത്ഥം അവര്‍ക്കറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

<strong> മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി</strong> മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

എഎന്‍ഐ തന്നെയായിരുന്നു അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തില്‍ കര്‍ണാടക ബിജെപി അധ്യക്ഷന്‍ യദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ അഞ്ജുബോബി ജോര്‍ജ്ജ് പാര്‍ട്ടി പതാക സ്വീകരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത എഎന്‍ഐ പുറത്തുവിട്ടത്.

 anjuboby

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കി അഞ്ജുബോബി ജോര്‍ജ്ജ് രംഗത്ത് എത്തി. കുടുംബ സുഹൃത്തായ കേന്ദ്രമന്ത്രി വി. മുരളീധരനെ കാണുന്നതിന് വേണ്ടിയാണ് ബിജെ പി വേദിയില്‍ എത്തിയതെന്നായിരുന്നു അഞ്ജു ബോബി ജോര്‍ജ്ജിന്‍റെ വിശദീകരണം. അഞ്ജുവിന്റെ വിശദീകരണം ശരിവെക്കുന്ന തരത്തിലായിരുന്നു വി മുരളീധരനും പിന്നീട് പ്രതികരിച്ചത്.

<strong> പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്</strong> പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്

ബംഗളൂരുവിലെ ജയനഗറിലെ ചടങ്ങിലേക്ക് അഞ്ജു വന്നത് അക്കാദമിയെപ്പറ്റി സംസാരിക്കാൻ തന്നെ കാണാനാണെന്നായിരുന്നു വി മുരളീധരന്‍ വ്യക്തമാക്കിയത്. അന്ന് വേദിയിൽ വന്ന എല്ലാവരെയും പതാക നൽകിയാണ് സ്വീകരിച്ചത്. എന്നോട് സംസാരിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അഞ്ജു വേദിയിൽത്തന്നെ ഇരുന്നത്. അല്ലാതെ ബിജെപി അംഗത്വമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം</strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം

English summary
BJP leader criticizes Anju Bobby George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X