വിവാഹ വേദിയില്‍ സുബ്രഹ്മണ്യ സ്വാമിക്ക് പറ്റിയ അമളി കാണണോ?
തിരുനെല്‍വേലി: ബി.ജെ.പി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് കഴിഞ്ഞ ദിവസം ഒരു കിടിലന്‍ അമളി പറ്റി. എന്താണെന്നോ?
ജനതാ പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരുന്ന ബാലസുബ്രഹ്മണ്യന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആ അബദ്ധം. വരന് താലി കൈമാറാന്‍ സ്വാമിയേയാണ് വധുവിന്റെ അമ്മ ക്ഷണിച്ചത്.

താലി കൈയില്‍ വാങ്ങി. തുടര്‍ന്ന് സ്വാമി വധുവിനും വരനും എതിര്‍വശത്ത് വന്നു നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് സംഭവിച്ചത് എന്താണെന്നോ?
പ്രാര്‍ത്ഥയ്‌ക്കൊടുവില്‍ താലിയുമായി സ്വാമിയുടെ കൈ നീണ്ടത് വധുവിന്റെ കഴുത്തിനു നേര്‍ക്കായിരുന്നു. ഉടന്‍ തന്നെ വധുവിന്റെ അമ്മ ഇടപെട്ട് താലി വരനെ ഏല്‍പ്പിച്ചു. അതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല്. ഇതിന്റ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.












Click it and Unblock the Notifications