ദാവൂദ് ഇബ്രാഹിമിനോട് നിരന്തരം ഫോണില്‍ സംസാരിച്ചത് ബിജെപി നേതാവ്
മുംബൈ: ഇന്ത്യ വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബിജെപി നേതാവിന് അടുത്ത ബന്ധം. ദാവൂദുമായി ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഏക്‌നാഥ് ഖാഡ്‌സെയാണെന്ന് ഇതെന്ന് വെളിപ്പെട്ടത്.
വഡോദര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാക്കറായ മനീഷ് ബാംഗലെയാണ് ഈ വിവരം പുറത്ത് വിട്ടത്. തനിക്ക് ലഭിച്ച വിവരം മനീഷ് ഒരു മാധ്യമത്തിന് കൈമാറുകയായിരുന്നു. ദാവൂദുമായി പലതവണ സംസാരിച്ച ഫോണ്‍ നമ്പര്‍ ബിജെപി മന്ത്രിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഇന്ത്യാ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബീന്‍ ഷെയ്ക്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത നാലു ഫോണുകളാണ് എത്തിക് ഹാക്കറായ മനീഷ് ചോര്‍ത്തിയത്. വാര്‍ത്ത പുറത്തുവന്നയുടനെ മന്ത്രി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. താനോ തന്റെ കുടുംബാംഗങ്ങളോ ദാവൂദുമായി സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ ഖാഡ്‌സെയുടെ രാജി ആവശ്യപ്പെട്ട് എന്‍സിപിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമന്നും മന്ത്രി ഉടനടി രാജിവെക്കണമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. രാജ്യസ്‌നേഹത്തിന്റെ പേരില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ബിജെപിക്ക് രാജ്യം കണ്ട ഏറ്റവും വലിയ കുറ്റവാളിയുമായുള്ള ബന്ധം വരും ദിവസങ്ങളില്‍ ഏറെ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications