കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവായ മുന്‍ മന്ത്രിയും കോണ്‍ഗ്രസിലേക്ക്: തെലങ്കാനയില്‍ രേവന്തിന് മുന്നില്‍ പകച്ച് ബിജെപി

Google Oneindia Malayalam News

ഹൈദരാബാദ്: പത്തിറ്റാണ്ടുകള്‍ നീണ്ട് നിന്ന പ്രക്ഷേഭങ്ങള്‍ക്ക് ഒടുവില്‍ രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാനയെന്ന പുതിയ സംസ്ഥാനം രൂപീകരിക്കുന്നത്. തെലങ്കാന രൂപീകരണം യുപിഎയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനും ഭാവിയില്‍ വന്‍ തിരിച്ചടികള്‍ നല്‍കിയേക്കുമെന്ന നിരീക്ഷണം അന്ന് തന്നെ ശക്തമായിരുന്നു.

അതേസമയം, പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആന്ധ്രയില്‍ തിരിച്ചടി നേരിട്ടാലും തെലങ്കാനയില്‍ അധികാരം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ആ പ്രതീക്ഷയോടെയാണ് 2014 ലെ ആദ്യ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ കെ ചന്ദ്രശേഖര റാവു കോണ്‍ഗ്രസിന്റെ ഈ പ്രതീക്ഷകളെയെല്ലാം തകര്‍ത്ത് സംസ്ഥാനത്ത് അധികാരം പിടിച്ചു.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

തിരഞ്ഞെടുപ്പ് പരാജയം

2014 ലെ തിരഞ്ഞെടുപ്പ് പരാജയം ദേശീയ തലത്തില്‍ തന്നെ ശക്തമായിരുന്നു യുപിഎ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായിട്ടാണെന്ന വിലയിരുത്തലിലായിരുന്നു അന്ന് കോണ്‍ഗ്രസ് എത്തിയത്. അതുകൊണ്ട് തന്നെ 2018 ല്‍ രണ്ടാമത് നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങിയപ്പോള്‍ അധികാരം പിടിക്കാമെന്ന മോഹം കോണ്‍ഗ്രസ് ശക്തമാക്കി. എന്നാല്‍ ഒരിക്കല്‍ കൂടി കെസിആറിന് മുന്നില്‍ അടിയറവ് പറയാനായിരുന്നു വിധി. ടിഡിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും 21 സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന‍് സാധിച്ചത്.

ന്യൂനപക്ഷം

രാജ്യത്ത് എല്ലായിടത്തും എന്നപോലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെലങ്കാനയിലും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍( എഐഎംഐഎം) മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടുകള്‍ പിളര്‍ത്തിയത് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടിയാവുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ജനപ്രതിനിധികള്‍ ടിആര്‍എസിലേക്ക് കൂടുമാറുന്നതിന് തെലങ്കാനയും സാക്ഷ്യം വഹിച്ചു.

കോണ്‍ഗ്രസ് ലക്ഷ്യം

ഇത്തരത്തില്‍ നിരവധി തിരിച്ചടികള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സമീപകാലത്ത് വലിയൊരു ഊര്‍ജം പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും ഉണ്ടായിട്ടുണ്ട്. കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരായ വികാരമാണ് അതില്‍ പ്രധാനം. ഈ സാഹചര്യം മികച്ച അവസരമാക്കി മുതലെടുക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ കഴിയുമെന്ന തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

രേവന്ത് റെഡ്ഡി

പാര്‍ട്ടി സംസ്ഥാന ഭാരവാഹിത്വത്തില്‍ അടുത്തിടെ നടത്തിയ മാറ്റങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പിസിസി അധ്യക്ഷ സ്ഥാനത്ത് ഉത്തംകുമാര്‍ റെഡ്ഡിക്ക് പകരമായി എത്തിയ രേവന്ത് റെഡ്ഡി മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. യുവനിരയില്‍ നിന്നുള്ള നേതാവാണെങ്കിലും എല്ലാവിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യനായി മാറിയിരിക്കുകയാണ് രേവന്ത് റെഡ്ഡി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്റുദ്ദീന്‍ ഉള്‍പ്പടേയുള്ള ടിപിസിസി വൈസ് പ്രസിഡന്‍റുമാരും പുതുതായി നിയമിതരായുണ്ട്.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസില്‍ ആളുകള്‍ പ്രതീക്ഷ വന്നതോടെ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരുന്ന നേതാക്കള്‍ ഉള്‍പ്പടെ വീണ്ടും വലിയ ആവേശത്തില്‍ രംഗത്ത് എത്തിയിട്ടുണ്ട്. മാത്രവുമല്ല മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. രേവന്ത് റെഡ്ഡി ഇതിനായി പ്രത്യേക പദ്ധതി തന്നെ രൂപീകരിച്ചിട്ടുണ്ട്. ബിജെപി എംപിയുടെ സഹോദരന്‍ ഉള്‍പ്പടേയുള്ളവര്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസില്‍ എത്തിക്കഴിഞ്ഞു.

ബിജെപി


ടിആര്‍എസില്‍ നിന്നും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് നേതാക്കള്‍ എത്തുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ബിജെപിയില്‍ നിന്നാണ് എന്നതാണ് പ്രത്യേക. 2014 തിരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ തെലങ്കാനയില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നെങ്കിലും 2018 ല്‍ ഇത് 2 ആയി കുറഞ്ഞു. ഹൈദരാബാദ് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് എത്തി പ്രചരണം നടത്തിയെങ്കിലും പരാജയപ്പെടാനായിരുന്നു ബിജെപിയുടെ വിധി.

ഉപതിരഞ്ഞെടുപ്പില്‍

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഇതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കടുത്ത അസംതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും ശക്തമാക്കിയത്. ബിജെപിയിലെ ഈ സാഹചര്യം മുതലെടുത്ത് അവിടെ നിന്ന് പരമാവധി നേതാക്കളേയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസിലേക്ക് എത്തിക്കാനാണ് രേവന്ത് റെഡ്ഡിയുടെ ശ്രമം.

രേവന്ത് റെഡ്ഡി

മുന്‍ ബിജെപി നേതാവ് ആയിരുന്നുവെന്ന അനുകൂല ഘടകം രേവന്ത് റെഡ്ഡിക്കുണ്ട്. ടിഡിപിയിലും ബന്ധങ്ങള്‍ ഏറെയുള്ള വ്യക്തിയാണ് നിലവിലെ ടിപിസിസി അധ്യക്ഷന്‍. ബിജെപി നേതാവായിരുന്നപ്പോഴത്തെ ബന്ധങ്ങള്‍ മുതലെടുത്താണ് രേവന്തിന്‍റെ നീക്കങ്ങള്‍. അതുകൊണ്ട് തന്നെ ഇതിന് തടയിടാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വലിയ പരിമിതിയും നിലനില്‍ക്കുന്നു. ഇതോടെ തങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ തന്ത്രങ്ങളിലും തന്നെ മാറ്റം വരുത്തേണ്ട അവസ്ഥ വന്നിരിക്കുകയാണ് ബിജെപിക്ക്.

പ്രമുഖര്‍

അരഡസനോളം പ്രമുഖ ബിജെപി നേതാക്കളാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഇ പെഡ്ഡി റെഡ്ഡി, മോത്ത്കുപള്ളി നരസിംഹുലു, എറ ശേഖർ എന്നിവരാണ് ഇതില്‍ ശ്രദ്ധേയര്‍. ഏറ്റവും ഒടുവിൽ മുൻ മന്ത്രിയും നാല് തവണ എംഎൽഎയുമായ ബോഡാ ജനാർദ്ദനും കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രേവന്ത് റെഡ്ഡി തന്നെയാണ് ഈ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.

ഗ്രേറ്റർ ഹൈദരാബാദ്, രംഗ റെഡ്ഡി

ഗ്രേറ്റർ ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിൽ നിന്നുള്ള നിരവധി ബിജെപി നേതാക്കള്‍ ഇതിനോടകം രേവന്തും അദ്ദേഹത്തിന്റെ പുതിയ ടീമുമായി ബന്ധപ്പെടുന്നുണ്ടെന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ജില്ലാതലത്തില്‍ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇവരില്‍ പലരു. മറ്റെന്തിനേക്കാളും ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഘടകം ഇപ്പോൾ പാർട്ടി വിടാൻ പദ്ധതിയിടുന്നവർ ദേശീയ തലത്തിൽ അതിന്റെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിലേക്ക് പോകുന്നു എന്നതാണ്.

നിലവില്‍

ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയിലാണ് ബിജെപി കൂടുതല്‍ ശക്തരായിരിക്കുന്നത്. ദുബ്ബാക്കിലും ജിഎച്ച്എംസി-തിരഞ്ഞെടുപ്പിലും മുന്നേറ്റം കാഴ്ചവച്ചതോടെ സംസ്ഥാനത്ത് ഒരു വലിയ രാഷ്ട്രീയ ശക്തിയായി ബിജെപി മാറുമെന്ന പ്രവചനം ചിലര്‍ നടത്തിയിരുന്നു. എന്നിരുന്നാല്‍ ഹൈദരാബാദ്-രംഗ റെഡ്ഡി-മഹ്ബൂബ്നഗർ ഗ്രാജുവേറ്റ് എം‌എൽ‌സി സീറ്റ് നിലനിർത്തുന്നതിൽ അവര്‍ ദയനീയമായി പരാജയപ്പെട്ടു. മാത്രമല്ല, നൽഗൊണ്ട-വാറങ്കൽ-ഖമ്മം ഗ്രാജുവേറ്റ് എം‌എൽ‌സി മണ്ഡലത്തിലെ മോശം പ്രകടനവും നാഗാർജുന സാഗർ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയും ബിജെപിയിലേക്ക് എത്തിയവരെ മാറ്റി ചിന്തിപ്പിക്കുകയാണെന്നാണ് നിലവിലെ സുചന.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
ബിജെപി നേതാവായ മുന്‍ മന്ത്രിയും കോണ്‍ഗ്രസിലേക്ക്: തെലങ്കാനയില്‍ രേവന്തിന് മുന്നില്‍ പകച്ച് ബിജെപി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X