കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ രാഷ്ട്രീയ 'ഭൂകമ്പം' നിലച്ചു: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ബിപ്ലബ് മിത്ര രാജിവച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ബിപ്ലബ് മിത്ര രാജിവച്ചു. അധികം വൈകാതെ അദ്ദേഹം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന വടക്കന്‍ ബംഗാളിലെ കരുത്തുന്ന നേതാവാണ് ബിപ്ലബ്. കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ഈ മേഖലയിലെ കുതിപ്പാണ് അദ്ദേഹത്തെ അമിത് ഷായുമായും അതുവഴി ബിജെപിയുമായും അടുപ്പിച്ചത്.

ബിജെപിയുടെ ആശയവുമായി യോജിച്ചുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകീട്ട് രാജി പ്രഖ്യാപിച്ചതും തൃണമൂലില്‍ ചേര്‍ന്നതും. ഒട്ടേറെ ബിജെപി നേതാക്കള്‍ രാജിവച്ച് തൃണമൂലില്‍ ചേരുമെന്ന് ബിപ്ലബ് മിത്ര പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ബിജെപി നേടിയത് എട്ട് എംപിമാരെ

ബിജെപി നേടിയത് എട്ട് എംപിമാരെ

2019 ജൂണ്‍ 24നാണ് ബിപ്ലബ് മിത്ര ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലമായ സൗത്ത് ദിനാജ്പൂര്‍ ജില്ലയോട് ചേര്‍ന്ന മേഖലയില്‍ നിന്ന് കഴഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് എട്ട് എംപിമാരെയാണ്. ചില ആശങ്കകളാണ് തന്നെ ബിജെയില്‍ എത്തിച്ചതെന്ന് ബിപ്ലബ് മിത്ര ഇപ്പോള്‍ പറയുന്നു.

ഘര്‍വാപ്പസി തുടരുന്നു

ഘര്‍വാപ്പസി തുടരുന്നു

ഒരുതരത്തില്‍ ഘര്‍വാപ്പസിയാണ് ബിപ്ലബ് മിത്രയ്ക്ക്. തനിക്ക് വീട്ടിലേക്ക് തിരിച്ചെത്തിയ പ്രതീതിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഞാന്‍ വീണ്ടും ടിഎംസിയില്‍ തിരിച്ചെത്തിയിരിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബിപ്ലബ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ശില്‍പ്പി

തൃണമൂല്‍ കോണ്‍ഗ്രസില്‍ ശില്‍പ്പി

വടക്കന്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ശില്‍പ്പികളില്‍ ഒരാളായിരുന്നു ബിപ്ലബ് മിത്ര. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്നു ഈ പ്രദേശങ്ങള്‍. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹവും കൂടെ ചേര്‍ന്നു.

ബിജെപിയിലെത്താന്‍ കാരണം

ബിജെപിയിലെത്താന്‍ കാരണം

വടക്കന്‍ ബംഗാളില്‍ നിന്ന് ബിജെപി എട്ട് ലോക്‌സഭാ സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഇതേ തുടര്‍ന്ന് ബിപ്ലബ് മിത്രയെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഇതുമായി ബന്ധപ്പെട്ട ഭിന്നതയാണ് ബിപ്ലബ് മിത്രയെ ബിജെപിയുമായി അടുപ്പിച്ചത്.

ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണം

ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണം

ആശയപരമായി ഒരിക്കലും ബിജെപിയുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന് ബിപ്ലബ് മിത്ര പറഞ്ഞു. തുടര്‍ന്നാണ് രാജിവച്ചതും തൃണമൂലില്‍ തിരിച്ചെത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി വിട്ടു പോയ എല്ലാവരും തിരിച്ചെത്തണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
 ബിജെപിയില്‍ കൂട്ടരാജിക്ക് സാധ്യത

ബിജെപിയില്‍ കൂട്ടരാജിക്ക് സാധ്യത

ബിപ്ലബ് മിത്ര സൗത്ത് ദിനാജ് പൂരില്‍ ഒട്ടേറെ അണികളുള്ള നേതാവാണ്. ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നു. ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ തൃണമൂലില്‍ ചേരുമെന്നാണ് പുതിയ വിവരം.

ബിജെപിയുടെ ശക്തി മണ്ഡലം

ബിജെപിയുടെ ശക്തി മണ്ഡലം

തെക്കന്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച സ്വാധീനമുണ്ട്. എന്നാല്‍ വടക്കന്‍ ബംഗാളിലാണ് ബിജെപി അടുത്തിടെ ശക്തി പ്രാപിച്ചത്. ഇവിടെയുള്ള നേതാവാണ് ബിപ്ലബ് മിത്ര. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഈ മേഖലയിലും തൃണമൂലിന് പ്രതീക്ഷ നല്‍കുന്നു.

ബിജെപിയുടെ നീക്കം പാളിയോ

ബിജെപിയുടെ നീക്കം പാളിയോ

വടക്കന്‍ ബംഗാളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചുവരികയായിരുന്നു. പല പാര്‍ട്ടികളുടെയും നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് പ്രമുഖനായ നേതാവ് ബിജെപിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.

പാര്‍ട്ടി പതാക ഏറ്റുവാങ്ങി

പാര്‍ട്ടി പതാക ഏറ്റുവാങ്ങി

ബിജെപിയില്‍ നിന്ന് രാജിവച്ച് തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ച ബിപ്ലബ് മിത്ര വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജിയില്‍ നിന്ന് പാര്‍ട്ടി പതാക ഏറ്റുവാങ്ങി. കൊറോണ കാലത്ത് ആദ്യമായിട്ടാണ് തൃണമൂല്‍ ഓഫീസില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്.

രാഷ്ട്രീയ ഭൂകമ്പം

രാഷ്ട്രീയ ഭൂകമ്പം

ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ഇടക്കിടെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മറിച്ചാണ് സംഭവിക്കുന്നത്. തൃണമൂലിന് അനുഭവപ്പെടുന്ന രാഷ്ട്രീയ ഭൂകമ്പമാണ് ബിപ്ലബ് മിത്രയിലൂടെ നല്‍കിയിരിക്കുന്നതെന്ന് 2019ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന സമയം ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

 മമത ബാനര്‍ജി ആവശ്യപ്പെട്ടു

മമത ബാനര്‍ജി ആവശ്യപ്പെട്ടു

ബിപ്ലബ് മിത്ര തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. കൂടുതല്‍ ബിജെപി നേതാക്കള്‍ ഉടനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. എല്ലാവരും തിരിച്ചെത്തണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയോട് കൂറുള്ള എല്ലാവരും ഈ നിര്‍ദേശം അനുസരിച്ച് തിരിച്ചെത്തുമെന്നും പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

English summary
BJP leader from North Bengal Biplab Mitra joined Trinamool Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X