ഗായകന്റെ തലയില്‍ 3 ലക്ഷം രൂപ വര്‍ഷിക്കുന്ന ബിജെപി നേതാക്കളുടെ വീഡിയോ വൈറല്‍
വഡോദര: കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതുകൊണ്ടായിരിക്കാം ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ പണത്തിനൊന്നും ഒരു വിലയില്ലാതായിരിക്കുന്നു. ഗുജറാത്തിലെ വഡോദരയില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ പാടിക്കൊണ്ടിരിക്കുന്ന ഗായകന്റെ തലയില്‍ മൂന്നു ലക്ഷത്തോളം രൂപയുടെ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഗുജറാത്തിലെ പേരെടുത്ത ഗായകന്‍ കിര്‍ത്തിധന്‍ ഗാധ്വിയായിരുന്നു ഗായകന്‍. അദ്ദേഹം ഇരുന്നുകൊണ്ട് ഒരു ഗാനം ആലപിച്ചുകൊണ്ടിരിക്കെ ബിജെപിയുടെ പ്രമുഖരായ നേതാക്കള്‍ ഒരു ബക്കറ്റില്‍ നിറച്ച നോട്ടുകെട്ടുകള്‍ ഗായകന്റെ തലയിലൂടെ വര്‍ഷിക്കുകയായിരുന്നു. ബിജെപി വഡോദര പ്രസിഡന്റ് സതിഷ് പട്ടേല്‍ വേദിയിലുള്ളപ്പോഴായിരുന്നു സംഭവം.

പശു സംരക്ഷണത്തിന് വേണ്ടിയാണ് പണം സ്വരൂപിച്ചതെന്നും ഘേര്‍ എന്ന പരിപാടിയുടെ ഭാഗമായാണ് സംഭവമെന്നും ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു. എല്ലാവര്‍ഷവും നടത്തപ്പെടുന്ന പരിപാടിയാണിത്. സദസ്സില്‍ നിന്നും പണം സ്വരൂപിക്കുകയും ഏതെങ്കിലും നല്ല കാര്യങ്ങള്‍ക്കുവേണ്ടി അത് വിനിയോഗിക്കുകയുമാണ് പതിവെന്ന് വീഡിയോ വിവാദമായതോടെ ബിജെപി വിശദീകരിച്ചു.
തലയില്‍ കറന്‍സി വര്‍ഷിച്ച സംഭവത്തില്‍ ഗായകനും പ്രതികരിച്ചു. മിക്ക നോട്ടുകളും 10 രൂപയുടേതായിരുന്നെന്നും മൂന്നുലക്ഷത്തോളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്രരൂപയാണ് പ്രതിഫലം വാങ്ങിയതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയില്ല. അതേസമയം, സംസ്ഥാനത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ പട്ടിണിയില്‍ കഴിയുമ്പോഴാണ് ബിജെപി നേതാക്കളുടെ പണത്തിന്റെ ധൂര്‍ത്തെന്ന് ചിലര്‍ സംഭവത്തെ വിമര്‍ശിച്ചു.












Click it and Unblock the Notifications