കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരയുടെ കാല്‍ തല്ലിയൊടിച്ചു: ബിജെപി എംഎല്‍എ അറസ്റ്റില്‍, പ്രതിഷേധം ശക്തം

  • By Siniya
Google Oneindia Malayalam News

ഡെറാഡൂണ്‍: കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഗണ്ഡില്‍ ശക്തിമാനെന്ന പോലീസ് കുതിരയുടെ കാലാണ് എം എല്‍ എ തല്ലിയൊടിച്ചത്.

തിങ്കളാഴ്ച മാര്‍ച്ചിനിടെ എം എല്‍ എയുടെ നേതൃത്വത്തില്‍ കുതിരയുടെ കാല്‍ ഒടിച്ചത്. മൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണം തടയുന്ന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എയെ അറസ്റ്റു ചെയ്തത്. പ്രതിഷേധ പരിപാടിക്കിടെ കുറുവടികൊണ്ട് കുതിരയെ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

-injured-horse

എന്നാല്‍ പത്തു ഡോക്ടറുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് കുതിരയുടെ കാല്‍ മുറിച്ചു മാറ്റി. അണുബാധയെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റുകയായിരുന്നുവെന്ന് ഡോക്ടടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ കുതിരയെ ആക്രമിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. കുതിരയുടെ കാല്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് എംഎല്‍ എയ്‌ക്കെതിരായ പ്രതിഷേധം വ്യാപകമായി.

English summary
BJP leader Ganesh Joshi arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X