Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാവിനോട് സെക്സിസ്റ്റ് പരാമര്‍ശം! ബിജെപി നേതാവിനെ ഭിത്തിയില്‍ ഒട്ടിച്ച് അവതാരക

Recommended Video

cmsvideo
    ബി ജെ പി നേതാവിനെ കണ്ടംവഴി ഓടിച്ച് ചാനൽ അവതാരിക

    ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാക്കളുടെ വിടുവായത്തരവും അസഭ്യം പറച്ചലും ഒഴിവാക്കാന്‍ കേരള ബിജെപി ഘടകം നേതാക്കള്‍ക്ക് പരിശീലന ക്ലാസ് നല്‍കാന്‍ തിരുമാനിച്ചിരുന്നു. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ബിജെപി നേതാക്കള്‍ക്കും ഇത്തരത്തില്‍ ക്ലാസ് നല്‍കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം സൂചിപ്പിക്കുന്നത്.

    ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് പ്രതിനിധിക്കെതിരെ സെക്സിസ്റ്റ് പരാമര്‍ശമായിരുന്നു ബിജെപി നേതാവ് നടത്തിയത്. ഒടുവില്‍ ബിജെപി നേതാവിന്‍റെ വിടുവായത്തം സഹിക്ക വയ്യാതെ ചാനല്‍ ന്യൂസ് അവതാരിക നേതാവിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കരിച്ചു. എബിപി ന്യൂസിലെ ലൈവ് ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. നേതാവിനെ അവതാരക ഭിത്തിയില്‍ ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

    രൂക്ഷ വിമര്‍ശനം

    രൂക്ഷ വിമര്‍ശനം

    എബിപി ന്യൂസില്‍ നടന്ന ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കോണ്‍ഗ്രസ് വക്താവ് റോഹന്‍ ഗുപ്തയ്ക്കെതിരെ സെക്സിസ്റ്റ് പരാമര്‍ശം നടത്തിയത്. അതേസമയം ഭാട്ടിയയുടെ പരാമര്‍ശത്തിനെതിരെ അവതാരിക റുബിക ലിയാഖത് രൂക്ഷമായി പ്രതികരിച്ചു.

    പെറ്റിക്കോട്ട് ധരിച്ചു വരൂ

    പെറ്റിക്കോട്ട് ധരിച്ചു വരൂ

    തന്‍റെ വാദം കേട്ട് കോണ്‍ഗ്രസ് വക്താവ് റോഹന്‍ ഗുപ്ത വിറച്ചു ഭയന്ന് പോയെന്നും അതുകൊണ്ട് ഒരു പെറ്റിക്കോട്ട് ധരിച്ചു വരൂവെന്നുമായിരുന്നു റോഹനോട് ഭാട്ടിയ പറഞ്ഞത്. അത്ര പേടിയുണ്ടെങ്കില്‍ പോയി പെറ്റിക്കോട്ട് ധരിക്കൂ എന്നായിരുന്നു പരാമര്‍ശം.

    എന്ത് ഭാഷയാണിത്

    എന്ത് ഭാഷയാണിത്

    എന്നാല്‍ ഭാട്ടിയയുടെ പരാമര്‍ശത്തിനെതിരെ ഉടന്‍ തന്നെ റുബിയ പ്രതികരിച്ചു. ഗൗരവ് ഭാട്ടിയ, എന്താണ് താങ്കള്‍ പറഞ്ഞത്. എന്ത് ഭാഷയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്.ഇത്തരം നാടകങ്ങള്‍ എന്‍റെ ഷോയില്‍ അനുവദിക്കാന്‍ കഴിയില്ല, റുബിയ പറഞ്ഞു.

    പ്രതിപക്ഷ നേതാക്കളാണ്

    പ്രതിപക്ഷ നേതാക്കളാണ്

    പോയി പെറ്റിക്കോട്ട് ധരിക്കൂ എന്ന പരാമര്‍ശം കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അവര്‍ പ്രതിപക്ഷ നേതാക്കളാണ്. നിങ്ങളോട് ചോദ്യം ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്.

    മാപ്പ് പറയണം

    മാപ്പ് പറയണം

    പ്രതിപക്ഷ പ്രതിനിധിയെ മൂട്ടയെന്ന് വിളിച്ച ഭാട്ടിയുടെ പരാമര്‍ശത്തിനെതിരേയും റുബിയ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രതിനിധിയോട് മാപ്പ് പറയണമെന്നും റുബിയ ഭാട്ടിയയോട് പറഞ്ഞു.

    സോഷ്യല്‍ മീഡിയ

    സോഷ്യല്‍ മീഡിയ

    എന്നാല്‍ മാപ്പ് പറയാന്‍ ഭാട്ടിയ തയ്യാറായില്ല. പെറ്റിക്കോട്ട് ധരിച്ചെന്നത് കൊണ്ട് ഞാന്‍ ധൈര്യശാലിയാവില്ലേയെന്നും റുബിയ ഭാട്ടിയയോട് ചോദിച്ചു. അതേസമയം ഭാട്ടിയയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

    കൈയ്യടി

    കൈയ്യടി

    നിരവധി പേര്‍ ഭാട്ടിയയ്ക്കെതിരെ രംഗത്തെത്തി. ട്വിറ്ററില്‍ ഭാട്ടിയയ്ക്കെതിരെ യുദ്ധം കൊഴുക്കുകയാണ്. റുബിയയുടെ മറുപടിയേയും പലരും പുകഴ്ത്തുന്നുണ്ട്.

    സമ്പിത് പാത്ര

    സമ്പിത് പാത്ര

    ഭാട്ടിയ ബിജെപി നേതാവിന് യോജിച്ച പെരുമാറ്റം തന്നെയാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പുറത്തെടുത്തതെന്ന് ട്വിറ്റില്‍ പലരും കുറിച്ചു. അതേസമയം വിടുവായത്തക്കാരനായ ബിജെപി നേതാവ് സമ്പിത് പാത്രയുടെ പിന്‍ഗാമിയെന്നായിരുന്നു ഭാട്ടിയയെ ചിലര്‍ വിശേഷിപ്പിച്ചത്.

    വിവാദ നായകന്‍

    വിവാദ നായകന്‍

    നേരത്തേ തന്നെ ഇത്തരം പദപ്രയോഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നേതാവാണ് ഭാട്ടിയ.
    നേരത്തേ രാഹുല്‍ ഗാന്ധിക്കെതിരെ ഭാട്ടിയ വിവാദപരമായ പരാമര്‍ശം നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ പ്യൂണ്‍ എന്നായിരുന്നു ഭാട്ടിയ വിശേഷിപ്പിച്ചത്.

    വീഡിയോ

    വീഡിയോ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+