കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ടിറച്ചിയും ബീഫും തമ്മിലുള്ള വ്യത്യാസം ഭാര്യയും സഹോദരിയും തമ്മിലുള്ളതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ്

Google Oneindia Malayalam News

ദില്ലി: ഗോമാതാ ഗോപിതാ ഇനി ഗോസഹോദരി കൂടിയുണ്ടാകുമോ? കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് പറയുന്നത് കേട്ടാല്‍ ഗോ ഭാര്യ, ഗോ സഹോദരി തുടങ്ങിയ വിഭാഗങ്ങള്‍ കൂടി ഉടന്‍ ഉണ്ടാകുമെന്നാണ് തോന്നുന്നത്. ബീഫും ആട്ടിറച്ചിയും തമ്മിലുള്ള വ്യത്യാസത്തെ ഭാര്യയോടും സഹോദരിയോടും ഉപമിച്ച് ഗിരിരാജ് സിംഗ് നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്.

ഭാര്യയും സഹോദരിയും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആട്ടിറച്ചിയും ബീഫും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഗിരിരാജ് സിംഗ് പറഞ്ഞത്. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബീഫും മട്ടനും തമ്മില്‍ വ്യത്യാസമില്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശത്തോട് പ്രതികരിയ്ക്കുകയായിരുന്നു ഗിരിരാജ് സിംഗ്.

അങ്ങനെയാണത്രേ...

അങ്ങനെയാണത്രേ...

ഒരു പുരുഷന് തന്റെ ഭാര്യയുമായുള്ള ബന്ധത്തിലും സഹോദരിയുമായുള്ള ബന്ധത്തിലും വ്യത്യാസമുണ്ട് ഇതാണ് ആട്ടിറച്ചിയും ബീഫും തമ്മിലുള്ള വ്യത്യാസമെന്നാണ് ഗിരിരാജ് സിംഗ് പറയുന്നത്.

ആട്ടിറച്ചി ഗോമാംസം

ആട്ടിറച്ചി ഗോമാംസം

എന്തായാലും മനുഷ്യബന്ധങ്ങളെക്കൊണ്ട് ബീഫിനേയും മട്ടനേയും ഉപമിച്ചത് അല്‍പ്പം കടന്നു പോയില്ലേ

ലാലുവിന്

ലാലുവിന്

ബീഫും ആട്ടിറച്ചിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് പറഞ്ഞ ആര്‍ഡെജി നേതാവ് ലാലു പ്രസാദ് യാദവിന് ഗിരിരാജ് സിംഗ് വ്യത്യാസം പറഞ്ഞു കൊടുത്തതാണ് പുതിയ വിവാദം

നന്നാവൂല

നന്നാവൂല

മോദിയെ വിമര്‍ശിയ്ക്കുന്നവര്‍ പാകിസ്താനിലേയ്ക്ക് പോകാന്‍ പറഞ്ഞ ആളാണ് ഗിരിരാജ് സിംഗ് . അപ്പോള്‍ പിന്നെ ഭാര്യ-സഹോദരി പരാമര്‍ശം എന്ത് ഭേദം അല്ലേ

എന്നും

എന്നും

എന്നും വിവാദങ്ങളില്‍ ഉണ്ടാക്കുന്ന ഈ മന്ത്രിയെ പ്രധാനമന്ത്രി വിളിച്ച് വരുത്തിയതായും മോദിയെ കണ്ടപ്പോള്‍ ഗിരിരാജ് സിംഗ് കരഞ്ഞതായും മുന്‍പ് വാര്‍ത്ത പരന്നിരുന്നു.

English summary
BJP leader Giriraj Singh compares beef and mutton to difference between sister and wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X