Get Updates
Get notified of breaking news, exclusive insights, and must-see stories!

വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ച് നൽകി ബിജെപി പ്രവർത്തകൻ,വീഡിയോ

ദില്ലി; വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ച് നൽകിയ ബിജെപി പ്രവർത്തകന്റെ വീഡിയോ വൈറൽ. പിപിഇ കിറ്റ് ധരിച്ച് ബിജെപി ഷാൾ കഴുത്തിൽക്കെട്ടിയ ആളായാണ് ഒരു കുപ്പിയിൽ ഉള്ള മഞ്ഞ നിറത്തിലുള്ള ദ്രാവകം സ്ത്രീയുടെ വായിലേക്ക് ഒഴിച്ച് നൽകിയത്. അതേസമയം ഗോമൂത്രമാണോയെന്നത് വ്യക്തമല്ല.

വെന്റിലേറ്ററിലുള്ള സ്ത്രീക്ക് എന്ത് ദ്രാവകമാണ് കൊടുക്കുന്നതെന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഗംഗാ ജലമാണെന്ന തരത്തിലുള്ള ചർച്ചകൾ കൊഴുക്കുന്നുണ്ട്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വീഡിയോ പങ്കുവെച്ച് പ്രതിഷേധം ഉയർത്തി രംഗത്തെത്തിയിട്ടുമഅട്. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് സംഭവം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ യൂത്ത് കോൺഗ്രസ് പങ്കുവെച്ചത്.

 gomuthra-1619

സർക്കാരിനെതിരെ പറയാൻ ഇനി വാക്കുകൾ ഒന്നുമില്ലെന്നും ട്വീറ്റിൽ പറയുന്നു.അതേസമയം ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല. നേരത്തേ സീറത്തിൽ നിന്നുള്ള ബിജെപി നേതാവ് വീഡിയോ പങ്കുവെച്ചിരുന്നു. കൊവിഡ് രോഗിയെ സഹായിക്കുന്ന ബിജെപി പ്രവർത്തകൻ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവം വിവാദമായതോടെ വഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+