പശുവിനെ അറുക്കുന്നവരെ കൊല്ലണം; ഇതുവരെ 5 പേരെ കൊന്നു... ബിജെപി നേതാവ് വിവാദത്തില്‍
ജയ്പൂര്‍: പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്. രാജസ്ഥാനിലെ മുന്‍ എംഎല്‍എയും പ്രമുഖ ബിജെപി നേതാവുമായ ഗ്യാന്‍ ദേവ് അഹുജ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തായി. പെഹ്ലു ഖാനെയും റക്ബര്‍ ഖാനെയും കൊന്ന കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഈ രണ്ട് കൊലപാതകങ്ങളും ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതുവരെ അഞ്ച് പേരെ കൊന്നു. പശുവിനെ അറുക്കുന്നവരെ ഇനിയും കൊല്ലുമെന്നും അഹുജ പറയുന്നു.

2017ലും 2018ലും രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ കൊലപാതകം നടന്നിരുന്നു. ദേശീയ തലത്തില്‍ വലിയ വിവാദമായിരുന്നു രണ്ടു സംഭവങ്ങളും. ഗ്യാന്‍ ദേവ് അഹൂജ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട രാംഗഡ് മണ്ഡലത്തിലായിരുന്നു രണ്ടു കൊലപാതകങ്ങളും. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലിരുന്നപ്പോഴായിരുന്നു ഇത്. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തുകയുമുണ്ടായി.
ഗ്യാന്‍ ദേവ് അഹൂജ അഞ്ച് കൊലപാതകങ്ങളെ പറ്റി വീഡിയോയില്‍ പറയുന്നുണ്ട്. മൂന്ന് കേസുകള്‍ ഏതാണെന്ന് അവ്യക്തമാണ്. ''പ്രവര്‍ത്തകര്‍ക്ക് കൊല്ലാന്‍ ഞാന്‍ അനുമതി നല്‍കുന്നു. അവരെ ഞാന്‍ കുറ്റവിമുക്തരാക്കും. ജാമ്യം നേടിത്തരികയും ചെയ്യും.''- അഹൂജ വീഡിയോയില്‍ പറയുന്നു.
പെഹ്ലു ഖാനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ഈ വേളയില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിച്ചത്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. റക്ബര്‍ ഖാന്‍ കൊലക്കേസില്‍ വിചാരണ ഇപ്പോഴും നടക്കുകയാണ്. നീതി പൂര്‍വമായ വിചാരണ നടക്കുന്നില്ലെന്ന ആശങ്ക റക്ബര്‍ ഖാന്റെ കുടുംബം പങ്കുവച്ചിരുന്നു.
വീഡിയോ പ്രചരിച്ച പിന്നാലെ അഹൂജക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. വിദ്വേഷം പരത്തി, ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. നേരത്തെയും അഹൂജ സമാനമായ പ്രതികരണം നടത്തിയിരുന്നു. കൊലയാളികള്‍ രാജ്യസ്‌നേഹികളാണ് എന്നാണ് മുമ്പ് പറഞ്ഞത്. അവരാണ് ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും യഥാര്‍ഥ അനുയായികള്‍ എന്നും അഹൂജ പറഞ്ഞിരുന്നു.
അതേസമയം, അഹൂജയുടെ വിവാദ പ്രസ്താവനയില്‍ നിന്ന് ബിജെപി അകലം പാലിക്കുകയാണ്. അഹൂജയുടെ മാത്രം അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയുമായി ബന്ധിപ്പിക്കരുത്. പാര്‍ട്ടി അത്തരത്തില്‍ ചിന്തിക്കുന്നില്ലെന്നും ബിജെപി നേതാവ് സഞ്ജയ് സിങ് നര്‍കുല മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിക്കാര്‍ മതഭീകരവാദികളാണ് എന്നതിന് വേറെ തെളിവ് വേണോ എന്നാണ് അഹൂജയുടെ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊതാസ്ര പ്രതികരിച്ചത്.












Click it and Unblock the Notifications