കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിലെ സ്ത്രീകള്‍ എന്നും ഭര്‍ത്താക്കന്മാരെ മാറ്റുമോ?? ബെന്‍സാലിയ്ക്കെതിരെ ബിജെപി നേതാവ്

Google Oneindia Malayalam News

മുംബൈ: പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയ്ക്കെതിരെ ബിജെപി നേതാവ്. പത്മാവതിയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകളും ബിജെപി നേതാക്കളും രംഗത്തെത്തുന്നതിനിടെയാണ് സംവിധായകനെ അധിക്ഷേപിച്ച് ബിജെപി നേതാവിന്‍റെ പ്രതികരണം. ബെന്‍സാലിയുടെ കുടുംബത്തിലുള്ള സ്ത്രീകള്‍ ദിവസം തോറും ഭര്‍ത്താക്കന്മാരെ മാറ്റുമോ എന്ന് ചോദിച്ചുകൊണ്ടാണ് ഉജ്ജയിനില്‍ നിന്നുള്ള ബിജെപി നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം സംവിധായകനെ തേടിയെത്തുന്നത്.

അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന, സംഭവിച്ചത്!!അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന, സംഭവിച്ചത്!!

നോട്ട് നിരോധനം DeMoDisaster: നോട്ടുനിരോധനത്തിനെതിരെ ട്വിറ്ററില്‍ കറുപ്പടിച്ച് മമത, പ്രതിപക്ഷവും കൂട്ടിന്!!നോട്ട് നിരോധനം DeMoDisaster: നോട്ടുനിരോധനത്തിനെതിരെ ട്വിറ്ററില്‍ കറുപ്പടിച്ച് മമത, പ്രതിപക്ഷവും കൂട്ടിന്!!

ബെന്‍സാലിയെപ്പോലുള്ളവര്‍ക്ക് മറ്റ് ഭാഷകളൊന്നും മനസ്സിലാവില്ലെന്നും ഷൂസിന്‍റെ ഭാഷ അറിയാവുന്നതുകൊണ്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും നേതാവ് പറയുന്നു.രാജ്യത്ത് ആരും റാണി പത്മാവതിയോട് അനാദരവ് കാണിക്കുന്നില്ല, എന്നാല്‍ നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കുന്നതുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്നും നേതാവ് പോസ്റ്റില്‍ പറയുന്നു. ചിത്രം ചരിത്രം വളച്ചൊടിക്കുന്നുവെന്നും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 കുടുംബത്തിനുമെതിരെ

കുടുംബത്തിനുമെതിരെ


സഞ്ജയ് ലീലാ ബെന്‍സാലിയെ അപമാനിച്ച ബിജെപി നേതാവ് ചിന്താമണി മാളവ്യ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ സ്ത്രീകളെക്കൂടി അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് നടത്തിയിട്ടുള്ളത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ബെന്‍സാലിയുടെ മാനസിക വൈകല്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്നും നേതാവ് പറയുന്നു.

 അതിര്‍ത്തികള്‍ ലംഘിക്കുന്നു

അതിര്‍ത്തികള്‍ ലംഘിക്കുന്നു

സിനിമാ വ്യവസായം അതിര്‍ത്തികള്‍ ലംഘിക്കും എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ നിന്ന് ഇത് പ്രതീക്ഷിക്കരുതെന്നും അവര്‍ പരിധികള്‍ക്കുള്ളിലാണെന്നുമായിരുന്നു ഫേസ്ബുക്കിന് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള നേതാവിന്‍റെ പ്രതികരണം. മാലിക് മുഹമ്മദി ജയ്സിയുടെ പത്മാവതിയെക്കുറിച്ചാണ് സിനിമയെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ കൂടുതല്‍ സാങ്കല്‍പ്പികമായി സിനിമ നിര്‍മിച്ച ബെന്‍സാലി ജൗഹറിന്‍റെ പാരമ്പര്യത്തെയും രാജ്യത്തിന്‍റെ സുവര്‍ണ്ണ ചരിത്രത്തെയും വളച്ചൊടിക്കുകയാണെന്നും നേതാവ് ചൂണ്ടിക്കാണിക്കുന്നു.

 വിവാദം തുടക്കത്തിലേ

വിവാദം തുടക്കത്തിലേ


രണ്‍വീര്‍ സിംഗും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്മാവതിയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അസംഖ്യം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉടലെടുത്തത്. ചിത്രത്തിലെ ചില റൊമാന്‍സ് സീനുകളെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങളോ
ടെ സംവിധായകന്‍ ബെന്‍സാലിയെ ആക്രമിക്കുന്നതിനും ഷൂട്ടിംഗ് സെറ്റുകള്‍ തല്ലിത്തകര്‍ക്കുന്നതിലും വരെ എത്തിച്ചിരുന്നു. രാജ് പുത് കര്‍ണി സേനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയതും സെറ്റ് തല്ലിത്തകര്‍ത്തതും. ജയ്പൂരിലെ ജയ്ഗര്‍ കോട്ടയില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം.

 മതവികാരം വ്രണപ്പെടുത്തുന്നു

മതവികാരം വ്രണപ്പെടുത്തുന്നു

ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

English summary
Sanjay Leela Bhansali's Padmavati has steered into rough waters, and it looks difficult for them to escape. Political parties have all raised their voice in protest, claiming that the film is a "distortion" of history, and want the film to be banned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X