കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാരിന്റെ നിലനിൽപ്പ് നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ തന്നെ കോൺഗ്രസും ബിജെപിയും ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.കൂറുമാറിയെത്തിയ മുൻ കോൺഗ്രസ് എംഎൽഎമാരെ തന്നെയാണ് ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ വൻ പടയൊരുക്കമാണ് പാർട്ടിയിൽ നടക്കുന്നത്.

 സിന്ധ്യയ്ക്കെതിരെ പടയൊരുക്കം

സിന്ധ്യയ്ക്കെതിരെ പടയൊരുക്കം

കോൺഗ്രസ് നേതൃത്വത്തിലുള്ള കമൽനാഥ് സർക്കാരിന് പാലം വലിച്ച് മുൻ കേന്ദ്രമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിന്ധ്യയെ മുൻ നിർത്തി ഉപതിരഞ്ഞെടുപ്പിൽ വിജയം കൊയ്യാനാണ് ബിജെപി നേതൃത്വത്തിന്റെ ആലോചന. എന്നാൽ ഇതിനെതിരെയാണ് മുതിർന്ന നേതാക്കൾ യോഗം ചേർന്നിരിക്കുന്നത്.

 മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ

സിന്ധ്യ രാജകുടുംബത്തെ ശത്രുവായി പ്രഖ്യാപിച്ച നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ഉണ്ട്. സിന്ധ്യയുടേയും കൂട്ടരുടേയും ബിജെപിയിലേക്കുള്ള വരവ് പല നേതാക്കൾക്കും ദഹിച്ചിട്ടില്ല. സിന്ധ്യയെ ബിജെപിയിൽ 'മഹാരാജാവായി' വാഴിക്കില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

 തഴഞ്ഞെന്ന്

തഴഞ്ഞെന്ന്

നേതാക്കളെ ഞെട്ടിച്ച് സിന്ധ്യയെ ഉയർത്തികാട്ടുകയാണ് സംസ്ഥാന ബിജെപി നേതൃത്വം എന്നാണ് നേതാക്കളുടെ പരാതി. ഒന്നാം മന്ത്രിസഭ വികസനത്തിൽ മുതിർന്ന ബിജെപി നേതാക്കളെ തള്ളി സിന്ധ്യ പക്ഷത്തുള്ള രണ്ട് നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു.

 സ്ഥാനാർത്ഥികളാക്കി

സ്ഥാനാർത്ഥികളാക്കി

ഇതുകൂടാതെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാത്ത് നിൽക്കുകയായിരുന്ന ബിജെപി നേതാക്കളുടെ ആവശ്യങ്ങളെ തള്ളി കൂറുമാറിയെത്തിവർക്ക് സീറ്റ് നൽകുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന ഭയത്തിലാണ് ബിജെപി നേതാക്കൾ.

 യോഗം ചേർന്ന് നേതാക്കൾ

യോഗം ചേർന്ന് നേതാക്കൾ

ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളായ ജവാൻ സിംഗ് പൗവയ്യ, എംപി ഡോക്ടർ കെപി സിംഗ് യാജവ്, കോലരാസിൽ നിന്നുള്ള വിരേന്ദ്ര രഘുവൻശി എന്നിവർ യോഗം ചേർന്നത്. പവയ്യ ജ്യോതിരാദിത്യയുടേയും അദ്ദേഹത്തിന്റെ പിതാവ് പരേതനായ മാധവറാവു സിന്ധ്യയേയും ശത്രുവായി പ്രഖ്യാപിച്ച നേതാവാണ്.

 ബജ്റംഗ്ദൾ നേതാവ്

ബജ്റംഗ്ദൾ നേതാവ്

സംഘ പരിവാറിൽ ശക്തമായ സ്വാധീനമുള്ള മുൻ ബജ്രംഗ്ദൾ നേതാവ് കൂടിയാണ് പവയ്യ. സിന്ധ്യയുടെ വരവിനോട് തുടക്കത്തിൽ തന്നെ അതൃപ്തി പ്രകടിപ്പിച്ച നേതാവ് പൗവയ്യ. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാം. എന്നാൽ സ്വന്തം സ്ഥാനത്തെ കുറിച്ച് സിന്ധ്യയ്ക്ക് ധാരണയുണ്ടാകണമെന്നും പൗവയ്യ പറഞ്ഞിരുന്നു.

 ഗുണയിലും പരാജയപ്പെട്ടു

ഗുണയിലും പരാജയപ്പെട്ടു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യയെ പരാജയപ്പെടുത്തിയ നേതാവാണ് കെപി സിംഗ് യാദവ്. ഒരിക്കൽ സിന്ധ്യയുടെ ഇലക്ഷൻ വാലു പോലെ അനുഗമിച്ചിരുന്ന നേതാവായിരുന്നു സിംഗ്. സിന്ധ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. തിരഞ്ഞെടുപ്പിൽ കെ പി സിങ് യാദവ് 1,20,000-ൽ പരം വോട്ടുകൾക്കാണ് ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ചത്.

 ബിജെപിക്ക് നെഞ്ചിടിപ്പ്

ബിജെപിക്ക് നെഞ്ചിടിപ്പ്

സിന്ധ്യയുടെ വരവിനെ പിന്നാലെ ഇവരെല്ലാം പാർട്ടിയിൽ സജീവമായിരുന്നില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഈ നേതാക്കൾ വീണ്ടും സജീവമായിരിക്കുന്നത്.
അതേസമയം ഉപതിരഞ്ഞെടുപ്പിന് മുൻപുള്ള ബിജെപി നേതാക്കളുടെ ഇത്തരം നീക്കങ്ങൾ നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്.

അധികാരം നഷ്ടമാവും

അധികാരം നഷ്ടമാവും

ഇവർ ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യ വിഭാഗം നേതാക്കൾക്ക് പാലം വലിച്ചാൽ അത് മധ്യപ്രദേശ് ഭരണത്തിൽ നിന്ന് തന്നെ ബിജെപിയെ പുറത്താക്കിയേക്കും. പ്രത്യേകിച്ച് സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ ചമ്പൽ പ്രദേശത്ത്.അതിനിടെ ബിജെപിയിലെ അസ്വാരസ്യങ്ങൾ പരാമവധി മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

 മുതലെടുക്കാൻ കോൺഗ്രസ്

മുതലെടുക്കാൻ കോൺഗ്രസ്

നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ബിജെപി നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതാക്കൾ നടത്തുന്നുണ്ട്. മുൻ ബിജെപി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി കോൺഗ്രസ് ചർച്ച നടത്തിയതായും പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

കൂടുതല്‍ തെളിവുകള്‍;പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്‍ഖന്‍കൂടുതല്‍ തെളിവുകള്‍;പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്‍ഖന്‍

 പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍ പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍

English summary
BJP leader Jaibhan Singh Pawaiya met KP Singh Yadav and Virendra Raghuvanshi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X