കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐ ഗവര്‍ണര്‍ക്ക് ബിരുദം ചരിത്രത്തില്‍; റിസര്‍വ് ബാങ്കിനെ ചരിത്രമാക്കരുതെന്ന് ബിജെപി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
ആര്‍ബിഐയെ ചരിത്രമാക്കരുതിന്നു ബിജെപി നേതാവ് | Oneindia Malayalam

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറെ രൂക്ഷമായി പരിഹസിച്ച് ബിജെപി നേതാവ്. ഗവര്‍ണറുടെ ചരിത്ര ബിരുദം പരാമര്‍ശിച്ചാണ് പരിഹാസം. ബിജെപി നേതാവ് തന്നെ ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയതാണ് വാര്‍ത്തയായത്.

സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ പദവി രാജിവച്ചത് ഈ വാരം ആദ്യമാണ്. തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ മുന്‍ റവന്യൂ സെക്രട്ടറി ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറാക്കി നിയമിച്ചു. ശക്തികാന്തിന്റെ മോദിയുമായുള്ള അടുത്ത ബന്ധം വാര്‍ത്തയായിരുന്നു. ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായണ്‍ വ്യാസ് ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ആര്‍ബിഐ ഗവര്‍ണറുടെ വിദ്യാഭ്യാസ യോഗ്യത എംഎ ഹിസ്റ്ററിയാണ്. ആര്‍ബിഐയെ അദ്ദേഹം ചരിത്രമാക്കരുതെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പുതിയ വ്യക്തിക്ക് എല്ലാ ആശംസകളും എന്നാണ് നാരായണ്‍ വ്യാസ് ട്വിറ്ററില്‍ കുറിച്ചത്.

ഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസംഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസം

റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കണമെങ്കില്‍ ദേശീയ അന്തര്‍ദേശീയ സാമ്പത്തിക വ്യവസ്ഥ സംബന്ധിച്ച് അറിഞ്ഞിരിക്കണം. ഐഎഎസിനെ ഞാന്‍ ആദരിക്കുന്നു. നേരത്തെയുള്ള ഗവര്‍ണര്‍മാരെല്ലാം സാമ്പത്തിക വിദഗ്ധരായിരുന്നുവെന്നും നാരായണ്‍ വ്യാസ് ചൂണ്ടിക്കാട്ടി. ആര്‍ബിഐയെ നയിക്കേണ്ടത് സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത വ്യക്തിയാണ് ശക്തികാന്ത ദാസ് എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. റവന്യൂ വകുപ്പിലായിരുന്നു ആദ്യം. 2015ലാണ് ധനകാര്യ വകുപ്പിലേക്ക് മോദി കൊണ്ടുവരുന്നത്. ധനകാര്യ സെക്രട്ടറി ആയിരിക്കെ വിരമിച്ചു. പിന്നീട് ധനകാര്യ കമ്മീഷന്‍ അംഗമായി. ജി 20 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. നോട്ട് നിരോധന വേളയില്‍ മോദിയുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച് രംഗത്തുവന്നിരുന്ന വ്യക്തിയാണ് ശക്തികാന്ത ദാസ്.

English summary
BJP Leader Trolls RBI Chief On History Degree, Questions Qualification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X