കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ

Google Oneindia Malayalam News

ഭോപ്പാല്‍: 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനും കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. നവംബര്‍ മൂന്നിനാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇത്രയും മണ്ഡലങ്ങളിലേക്ക് ഒരു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് അപൂര്‍വമാണ്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്....

എന്തിനായിരുന്നു ചര്‍ച്ച

എന്തിനായിരുന്നു ചര്‍ച്ച

കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജസ്ഥാനില്‍ നിന്ന് സച്ചിന്‍ പൈലറ്റ് മധ്യപ്രദേശിലെത്തി. ഇദ്ദേഹവുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയോറില്‍ വച്ച് ചര്‍ച്ച നടത്തി. ഇരുപാര്‍ട്ടികളും കൊമ്പുകോര്‍ക്കവെ എന്തിനായിരുന്നു ഈ ചര്‍ച്ച?

രണ്ടും വിമത നേതാക്കള്‍

രണ്ടും വിമത നേതാക്കള്‍

കോണ്‍ഗ്രസിലെ യുവ മുഖങ്ങളായിരുന്നു സിന്ധ്യയും പൈലറ്റും. ഇന്ന് സിന്ധ്യ ബിജെപിയിലും പൈലറ്റ് കോണ്‍ഗ്രസില്‍ തുടരുകയും ചെയ്യുന്നു. വിമത സ്വരം ഉയര്‍ത്തിയ വേളയില്‍ പൈലറ്റും സിന്ധ്യയും ദില്ലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സിന്ധ്യക്ക് പിന്നാലെ പൈലറ്റും കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചാരണത്തിന് ഇത് കാരണമായി.

ഇത് ഞങ്ങളുടെ പതിവ്

ഇത് ഞങ്ങളുടെ പതിവ്

സമാനമായ പ്രചാരണം തന്നെയാണ് ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലും സംഭവിച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ വീഴ്ത്താന്‍ സിന്ധ്യ കളമൊരുക്കുന്നു എന്നാണ് പ്രചാരണം. എന്നാല്‍ സൗഹൃദ സംഭാഷണമായിരുന്നുവെന്നും മധ്യപ്രദേശിലേക്ക് ആര് വന്നാലും അവരെ സ്വീകരിക്കുന്നത് നമ്മുടെ പതിവാണെന്നും സിന്ധ്യ പറഞ്ഞു.

28 മണ്ഡലങ്ങള്‍ എങ്ങനെ

28 മണ്ഡലങ്ങള്‍ എങ്ങനെ

28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്. 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുകയും മൂന്ന് എംഎല്‍എമാര്‍ മരിച്ചതുമടക്കമാണ് 28 മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്. 16 മണ്ഡലങ്ങള്‍ ഗ്വാളിയോര്‍ ചമ്പാല്‍ മേഖലയിലാണ്. ഇതാകട്ടെ സിന്ധ്യയുടെ ശക്തികേന്ദ്രവുമാണ്. ഇവിടെയാണ് പൈലറ്റ് രംഗത്തിറങ്ങിയിരിക്കുന്നത്.

ബിജെപിക്ക് 8 സീറ്റ് മതി

ബിജെപിക്ക് 8 സീറ്റ് മതി

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. ബിജെപിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് കൂടി ലഭിക്കണം. കോണ്‍ഗ്രസിന് മുഴുവന്‍ സീറ്റിലും ജയിച്ചാല്‍ മാത്രമേ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കൂ. ബിജെപിക്ക് ഗ്വാളിയോറില്‍ നിന്ന് തന്നെ മതിയായ സീറ്റുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസിന്റെ അടവ്

കോണ്‍ഗ്രസിന്റെ അടവ്

സിന്ധ്യ ഗ്വാളിയോറിലെ പ്രചാരണത്തിന് മുന്നിലുണ്ട്. ഇവിടെയാണ് കോണ്‍ഗ്രസ് അടവ് മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ കൂടുതല്‍ പ്രചാരണ വേദികളില്‍ തിളങ്ങുന്നത് രാജസ്ഥാനില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റാണ്. അദ്ദേഹമാകട്ടെ ഒരുകാലത്ത് സിന്ധ്യയുടെ ഉറ്റ സുഹൃത്തുമായിരുന്നു.

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കയുടെ ഇടപെടല്‍

സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം വീണത്. സമനമായ രീതിയില്‍ പൈല്റ്റ് വിമത നീക്കം നടത്തിയിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമോ എന്ന ചോദ്യവും ഉയര്‍ന്നു. പക്ഷേ, പ്രിയങ്ക ഗാന്ധിയുടെ ഇടപെടലോടെ പൈലറ്റ് തിരിച്ച് കോണ്‍ഗ്രസ് ക്യാപിലെത്തി. ഇതോടെയാണ് വിവാദം അവസാനിച്ചത്.

 പൈലറ്റിന്റെ വാക്കുകള്‍ സൂക്ഷിച്ച്

പൈലറ്റിന്റെ വാക്കുകള്‍ സൂക്ഷിച്ച്

ചൊവ്വാഴ്ച മധ്യപ്രദേശില്‍ സച്ചിന്‍ പൈലറ്റ് പ്രചാരണം തുടങ്ങിയെങ്കിലും ഒരു കാര്യം വളരെ വ്യക്തമായിരുന്നു, അദ്ദേഹം എവിടെയും ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പരാമര്‍ശം നടത്തിയില്ല. പകരം ബിജെപി നേതാക്കള്‍ക്കും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമെതിരെ ആയിരുന്നു പൈലറ്റിന്റെ നാല് വേദിയിലെയും പ്രസംഗങ്ങള്‍.

പിന്‍വാതില്‍ വഴി വന്നവര്‍

പിന്‍വാതില്‍ വഴി വന്നവര്‍

പിന്‍വാതിലിലൂടെ അധികാരം പിടിച്ചവരാണ് ബിജെപി എന്ന് സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചപ്പോഴാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്. അതിന് ശേഷവും ഇടയ്ക്കിടെയായി മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ജനം ഒഴിവാക്കി, പക്ഷേ...

ജനം ഒഴിവാക്കി, പക്ഷേ...

മധ്യപ്രദേശിലെ വോട്ടര്‍മാര്‍ നിങ്ങളുടെ ഭരണം വേണ്ടെന്ന് വച്ചതാണ്. അവര്‍ വോട്ട് ചെയ്തത് കോണ്‍ഗ്രസിനാണ്. അതുകൊണ്ടാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ജനാധിപത്യ വിരുദ്ധമായി വീണ്ടും ശിവരാജ് സിങ് ചൗഹാന്‍ ഭരണം പിടിക്കുകയായിരുന്നുവെന്നും പൈലറ്റ് കുറ്റപ്പെടുത്തി.

കൂടുതല്‍ രാജിയുണ്ടാകും

കൂടുതല്‍ രാജിയുണ്ടാകും

ഉപതിരഞ്ഞെടുപ്പില്‍ അതീവ പ്രതീക്ഷയോടെയാണ് ബിജെപി. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്നു അവര്‍ കരുതുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. തിങ്കളാഴ്ച ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

English summary
BJP leader Jyotiraditya Scindia meets Congress Sachin Pilot in Gwalior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X