കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

നാഗ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാതെ ബിജെപി നേതാവ് ജ്യോതി രാദിത്യസിന്ധ്യ. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നായിരുന്നു സിന്ധ്യയുടെ മറുപടി.

നിലവില്‍ അധ്യക്ഷസ്ഥാനത്ത് ആരെത്തുമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ വലിയ ആശയകുഴപ്പം നിലനില്‍ക്കുകയാണ്. മുഴുവന്‍ സമയ നേതൃത്വം കോണ്‍ഗ്രസിന് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാരും മുതിര്‍ന്ന മന്ത്രിമാരും ഉള്‍പ്പെടെ 23 നേതാക്കള്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പിന്നാലെ നേതൃത്വത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുകയുമുണ്ടായി.

scindia

ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സിന്ധ്യയുടെ പ്രതികരണം. ' ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു ബിജെപി പ്രവര്‍ത്തകനാണ്. മറ്റേതെങ്കിലും ഒരു പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയുന്നത് നല്ല രീതിയല്ല.' സിന്ധ്യ പ്രതികരിച്ചു.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ വസതിയിലെത്തിയതായിരുന്നു സിന്ധ്യ. ഹെഡ്‌ഗെവാറിന്റെ വസതി സന്ദര്‍ശിക്കുമ്പോള്‍ ഊര്‍ജം ലഭിക്കുമെന്നും സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സോണിയാ ഗാന്ധി തന്നെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് തുടരുമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പമുണ്ടാവും അതേസമയം നേതൃത്വത്തിലേക്കില്ലായെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന നിര്‍ദേശവും രാഹുല്‍ വെക്കുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു 22 എംഎല്‍എമാര്‍ക്കൊപ്പം ജ്യോതിരാജിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുന്നത്. പിന്നാലെ ബിജെപിയില്‍ ചേരുകയും രാജസ്ഥാനില്‍ നിന്നും രാജ്യസഭാ എംപിയുമായി ചുമതലയേല്‍ക്കുകയായിരുന്നു. സിന്ധ്യയും വിശ്വസ്തരും പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുകയും സര്‍ക്കാര്‍ വീഴുകയുമായിരുന്നു.

ദയ അല്ല, വേണ്ടത് നീതി! മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ, പിന്തുണച്ച് കേന്ദ്രം, ശിക്ഷ പിന്നീട്!ദയ അല്ല, വേണ്ടത് നീതി! മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ, പിന്തുണച്ച് കേന്ദ്രം, ശിക്ഷ പിന്നീട്!

സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കേന്ദ്രവും, താക്കീത് മതിസുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കേന്ദ്രവും, താക്കീത് മതി

English summary
BJP Leader jyotiraditya scindia's reaction on leadership crisis in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X