'സ്ത്രീകള്‍ വൃത്തികെട്ട വസ്ത്രങ്ങള്‍ ധരിക്കുന്നു, ശൂര്‍പണഖയെ പോലെ'; അധിക്ഷേപിച്ച് ബിജെപി നേതാവ്
ദില്ലി: സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന ബി ജെ പി നേതാവ് കൈലാഷ് വിജയവര്‍ഗീയ രംഗത്ത്. വൃത്തികെട്ട വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍കുട്ടികള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്റെയും മഹാവീറിന്റെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഡോറില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബി ജെ പി ജനറല്‍ സെക്രട്ടറി കൂടിയായ കൈലാഷ് വിജയവര്‍ഗിയ വിവാദ പരാമര്‍ശം നടത്തിയത്.
രാത്രി പുറത്തേക്കിറങ്ങുമ്പോള്‍ യുവാക്കള്‍ ലഹരിക്ക് അടിമയായിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. അവരുടെ മുഖത്ത് അഞ്ചോ ഏഴോ അടി കൊടുക്കാന്‍ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ നമ്മള്‍ ദേവതകളായി കാണുന്നു. എന്നാല്‍ അതിന്റെ ഒരു ലക്ഷണവും അവരില്‍ ഇല്ല. വൃത്തികെട്ട വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്. അത്തരം സ്ത്രീകള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെ പോലെയാണെമന്ന് ബി ജെ പി നേതാവ് പറയുന്നു.

ദൈവം നിങ്ങള്‍ നല്ലൊരു ശരീരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് നല്ല വസ്ത്രങ്ങള്‍ ധരിക്കൂ. നിങ്ങളുടെ മക്കളെയും ഇക്കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കൂ. ഞാന്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാമായണത്തില്‍ അസുരരാജാവായ രാവണന്റെ സഹോദരിയാണ് ശൂര്‍പ്പണഖ. ശ്രീരാമനെയും സഹോദരന്‍ ലക്ഷ്മണനെയും വശീകരിക്കാന്‍ ശ്രമിക്കുന്ന ആളായിട്ടാണ് ശൂര്‍പ്പണഖയെ ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം, കൈലാഷ് വിജയ വര്‍ഗീയയുടെ പരാമര്‍ശം വലിയ വിവാദത്തിലേക്ക് നയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ബി ജെ പി വീണ്ടും വീണ്ടും സ്ത്രീകളെ അധിക്ഷേപിക്കുന്നത് തുടരുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സംഗീത ശര്‍മ്മ പറഞ്ഞു. ബി ജെ പി നേതാക്കളുടെ ചിന്തയും മനോഭാവവുമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
ബി ജെ പി നേതാവ് കൈലാഷ് വിജയവര്‍ഗിയ സ്ത്രീകളെ ശൂര്‍പണഖ എന്ന് വിളിക്കുകയും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നത് സ്വതന്ത്ര ഇന്ത്യയില്‍ ഉചിതമാണോ എന്നും സംഗീത ശര്‍മ്മ ചോദിച്ചു. ബി ജെ പി പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കൈലാഷ് വിജയ വര്‍ഗീയ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ നടത്തിയ പല പരാമര്‍ശങ്ങളും വലിയ. വിവാദത്തിന് കാരണമായിരുന്നു .












Click it and Unblock the Notifications