കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല, വെല്ലുവിളിയുമായി ബിജെപി നേതാവ്

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരായ ആളുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല എന്നാണ് ബിജെപി നേതാവിന്റെ വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകര്‍ ബംഗാളില്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതായും കൊല്ലപ്പെട്ടതായും വിജയ് വാര്‍ഗിയ ആരോപിച്ചു.

അടപടലം തകർന്ന് കോൺഗ്രസ്, പത്ത് എംഎൽഎമാർ മഹാരാഷ്ട്രയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്അടപടലം തകർന്ന് കോൺഗ്രസ്, പത്ത് എംഎൽഎമാർ മഹാരാഷ്ട്രയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് വിജയ് വാര്‍ഗിയ ആരോപിച്ചു. നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ഉണ്ടായി. ജയ് ശ്രീറാം എന്ന് വിളിക്കുന്നതില്‍ മമത അസ്വസ്ഥയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

bjp

ചെവിയില്‍ ചൂടുളള എണ്ണ ഒഴിക്കുന്നത് പോലെയാണ് ജയ് ശ്രീറാം എന്ന് മമതയ്ക്ക് കേള്‍ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ജയ് ശ്രീറാം എന്ന് വിളിക്കുന്നത്. അത് എങ്ങനെയാണ് തെറ്റാകുന്നത്. ബിജെപിയോട് ഇഞ്ചിഞ്ചായി പ്രതികാരം ചെയ്യുന്നു എന്ന പ്രഖ്യാപനം മമത നടപ്പിലാക്കുകയാണ്. മമതയുടെ ഇനിയുളള വിധി ജനം തീരുമാനിക്കും എന്നും വിജയ് വാര്‍ഗിയ പറഞ്ഞു.

ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്

ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി മമത ബാനര്‍ജിക്ക് അയച്ച് നല്‍കുകയാണ്. അതിനിടെ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മമതയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ബംഗാളില്‍ ബിജെപി കയ്യേറിയ ഓഫീസ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് പിടിച്ചിരുന്നു.

English summary
Kailash Vijayvargiya of BJP slams Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X