Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുഘ്‌നന്‍ സിന്‍ഹയെ പട്ടിയോട് ഉപമിച്ച് ബിജെപി നേതാവ്

ദില്ലി: മുന്‍ ബോളിവുഡ് നടനും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ മോശം പരാമര്‍ശവുമായി ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ. സഹപ്രവര്‍ത്തകനെ പട്ടിയോട് ഉപമിച്ചാണ് വിജയ് വര്‍ഗീയയുടെ വിവാദ പരാമര്‍ശം. ബിഹാറില്‍ നിതീഷ് കുമാറിനെ അനുകൂലിച്ചതാണ് വിജയ് വര്‍ഗീയയെ ചൊടിപ്പിച്ചത്.

കാര്‍ ഓടാന്‍ തുടങ്ങുമ്പോള്‍ പട്ടികള്‍ ഒപ്പം ഓടാന്‍ തുടങ്ങും. പട്ടിയുടെ വിചാരം താന്‍ ഓടുന്നതുകൊണ്ടാണ് കാര്‍ മുന്നോട്ടു പായുന്നത് എന്നാണ്. അതുപോലെ ഏതെങ്കിലും ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയല്ല ബിജെപി മുന്നോട്ടു നീങ്ങുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ വിജയ് വര്‍ഗീയ പ്രതികരിച്ചു.

shatrughan

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച നടന്‍ ഷാരൂഖ് ഖാനെതിരെ വിവാദ പരാമര്‍ശം നടത്തിയും വിജയ് വര്‍ഗീയ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണെന്നും പാക്കിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. വിവാദമായതോടെ വിജയ് വര്‍ഗീയ തന്റെ പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു.

ബിഹാറില്‍ ബിജെപി സഖ്യത്തെ തോല്‍പ്പിച്ച് മഹാസഖ്യം വിജയം വരിച്ചപ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചത് ജനാധിപത്യത്തിന്റെ വിജയം എന്നായിരുന്നു. ജ്യോതി ബസുവിന് ശേഷം മികച്ച മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെ തുടരെ മോശം പരാമര്‍ശം നടത്തുന്ന ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+