പ്രമുഖ ബിജെപി നേതാവ് റിപ്പബ്ലിക് ദിനത്തില്‍ വെടിയേറ്റു മരിച്ചു
പറ്റ്‌ന: ബിഹാറിലെ ബിജെപിയുടെ പ്രമുഖ നേതാവ് കേശവാനന്ദ് ഗിരി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മാഞ്ചിയിലെ വീടിനടുത്തുവെച്ചാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികള്‍ കേശവാനന്ദയെ വീടിന് പുറത്തേക്ക് വിളിച്ചശേഷം വെടിവെക്കുകയായിരുന്നെന്ന് വീട്ടുകാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

1985ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി ജലാല്‍പുരില്‍ കേശവാനന്ദ ഗിരി മത്സരിച്ചിട്ടുണ്ട്. മുന്‍ സര്‍പ്രാഞ്ച് കൂടിയാണ് കൊല്ലപ്പെട്ട കേശവാനന്ദ ഗിരി. സംഭവസ്ഥലത്തെ പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ വൈരമല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. മുന്‍വൈരാഗ്യമുള്ളവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications