കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനം മോഹിച്ചല്ല രാഷ്ട്രീയത്തിലെത്തിയതെന്ന് കിരണ്‍ ബേദി

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയും ചരിത്രം പരാജയം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്ത കിരണ്‍ ബേദി മനസു തുറക്കുന്നു. കിരണ്‍ ബേദി തന്നെ പുറത്തിറക്കിയ തുറന്ന കത്തിലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമാക്കുന്നത്.

ഒരിക്കലും ഏതെങ്കിലും സ്ഥാനം മനസില്‍ കണ്ടല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് കിരണ്‍ ബേദി പറയുന്നു. ജനാധിപത്യത്തില്‍ ഭരണ നിര്‍വഹണ പാടവവും പരിചയവും ഉളളവരാണ് വരേണ്ടത്. 40 വര്‍ഷം തന്റെ വീടായിരുന്ന ദില്ലിയെ സേവിക്കുക എന്നു മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് അവര്‍ കത്തിലൂടെ വ്യക്തമാക്കി.

kiran-bedi

നിറയെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. താഴ്ന്നതും ഉയര്‍ന്നതുമായ പല സ്ഥാനങ്ങളും ഔദ്യോഗിക ജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്. വിഐപി സെക്യൂരിറ്റി, അന്താരാഷ്ട്ര സ്‌പോര്‍ട് ഈവന്റ്, വര്‍ഗീയ ലഹള, കലാപം എന്നിവയെല്ലാം ഒദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടിവന്നു. പലപ്പോഴും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലും ജോലിയുടെ ഭാഗമായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു.

തന്റെ പരിചയം ഉപയോഗിച്ച് ദില്ലിയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യാ സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയും അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷയില്‍ താന്‍ തോറ്റു. അവസാനമായി എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവരോടും നന്ദിപറയുന്നതായും ബേദി കത്തില്‍ കുറിച്ചിട്ടു.

English summary
BJP leader Kiran Bedi's open letter to fellow Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X