കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിന്റെയും കാമുകിയുടേയും ആഘോഷം, ഒരേ ഫ്ലാറ്റിൽ താമസം, അവസാനം ഭാര്യ 'പൊക്കി'!

Google Oneindia Malayalam News

ലഖ്നൗ: ഭാര്യ അറിയാതെ കാമുകിയോടൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന ബിജെപി നേതാവിനെ കൈയോടെ പിടികൂടി. ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിങ്ങുമാണ് ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ശ്രീകാന്ത് ത്യാഗിയുടെ ഭാര്യ ഫ്ലാറ്റിലെത്തി രണ്ട് പേരെയും കൈയ്യോടെ പിടികൂടുകയായിരുന്നു.

കാമുകിയും ഭാര്യയും നേരിൽ കണ്ടതോടെ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സംഭവത്തിൽ രണ്ട് പേരും പരസ്പരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്രീകാന്ത് ത്യാഗിയും മാണ്ഡവി സിങ്ങും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരും ലഖ്‌നൗ ഗോമതി നഗറിലെ ഗ്രീന്‍വുഡ്‌സ് അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചു വന്നിരുന്നത്.

BJP

ഈ വിവരം ബിജെപി നേതാവിന്റെ ഭാര്യക്ക് ലഭിച്ചു. ഇതിനുപിന്നാലെയാണ് അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍ നേരിട്ടെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടിയത്. ബിജെപി നേതാവിന്റെ ഭാര്യയും കാമുകിയും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്നും ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നുമാണ് മാണ്ഡവി സിങ് പോലീസിനോട് പറഞ്ഞത്. പോലീസിനെ അവർ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബിജെപി നേതാവായ ശ്രീകാന്ത് ത്യാഗി തയ്യാറായിട്ടില്ല.

English summary
BJP leader lives with lover in flat, wife caught them in Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X