കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളുടെ ഷെയര്‍ 1947ല്‍ തന്നെ നല്‍കിയിട്ടുണ്ട്, ഒവൈസിയോട് ബിജെപി നേതാവ്

  • By
Google Oneindia Malayalam News

ദില്ലി: മുസ്ലീങ്ങള്‍ ഇവിടെ വാടകക്കാരല്ലെന്നും എല്ലാവരേയും പോലെ തന്നെ തുല്യ വിഹിതം ഉള്ളവരാണെന്നും എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒവൈസിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്. മുസ്ലീങ്ങളുടെ പങ്ക് 1947 ല്‍ തന്നെ നല്‍കിയതാണെന്ന് ബിജെപി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു.

owaisidd

'വിളിച്ച് പറയും മുന്‍പ് ഒവൈസി ഒന്ന് ആലോചിക്കണം. ആരും അദ്ദേഹത്തെ വാടകക്കാരന്‍ എന്ന് വിളിച്ചിട്ടില്ല, ഇനി വിഹിതത്തിന്‍റെ കണക്ക് പറയുകയാണെങ്കില്‍ 1947 ല്‍ തന്നെ അവര്‍ക്ക് വിഹിതം നല്‍കിയതാണെന്നും ഭണ്ഡാരി പറഞ്ഞു.

ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സംസാരിക്കവെ ആയിരുന്നു അസാസുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. മുസ്ലീങ്ങള്‍ക്ക് തുല്യ പങ്കാണ് ഉള്ളത്, ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും എന്നും ഒവൈസി പറഞ്ഞിരുന്നു. ബിജെപി വീണ്ടും അധികാരത്തില്‍ വന്നത് കൊണ്ട് മുസ്ലീങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. 300 സീറ്റുകള്‍ നേടി ഭരണത്തില്‍ ഏറി എന്നുള്ളത് കൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്നല്ല എന്നും ഒവൈസി പറഞ്ഞിരുന്നു.

മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്‍തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി പറഞ്ഞിരുന്നു.

English summary
Bjp leader madhav bhandaris reply to owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X