കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയായി എംഎല്‍എയുടെ സത്യപ്രതിജ്ഞ, കര്‍ണാടകത്തില്‍ അമ്പരപ്പ്, കെട്ടിപ്പിടിച്ച് യെഡിയൂരപ്പ!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരിച്ചതിന് പിന്നാലെയുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ നാടകീയ നിമിഷങ്ങള്‍. ബിജെപി എംഎല്‍എയായ മധു ശര്‍മ സത്യപ്രതിജ്ഞ ചെയ്തത് മുഖ്യമന്ത്രിയായിട്ടാണ്. മന്ത്രിക്ക് പകരം ഇയാള്‍ മുഖ്യമന്ത്രി എന്നാണ് ഉച്ചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് ട്രെന്‍ഡിംഗായിരിക്കുകയാണ്. നാക്കുപിഴയാണെന്ന് മധു സ്വാമി പിന്നീട് പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു ചടങ്ങില്‍ പറയേണ്ടിയിരുന്നത്.

1

അതേസമയം മന്ത്രിയെ കെട്ടിപ്പിടിച്ച് സന്തോഷം അറിയിക്കുകയാണ് യെഡിയൂരപ്പ ചെയ്തത്. ഇത് അമ്പരിപ്പിക്കുന്ന നീക്കമായിരുന്നു. മധു സ്വാമിയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു യെഡിയൂരപ്പ. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്. 17 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസമാണ് അമിത് ഷായില്‍ നിന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ യെഡിയൂരപ്പയ്ക്ക് അനുമതി ലഭിച്ചത്.

്അര്‍ധരാത്രിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ തീരുമാനിച്ചത്. വിവാദങ്ങളില്‍ സ്ഥിരം ഉള്‍പ്പെടുന്നവരും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. റെഡ്ഡി സഹോദരന്‍മാരുടെ അടുത്തയാളായ ശ്രീരാമുലുവാണ് ഇതില്‍ പ്രധാനി. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദമുണ്ടാക്കുന്ന സിടി രവിയാണ് മറ്റൊരു നേതാവ്. കെഎസ് ഈശ്വരപ്പ, ജഗദീഷ് ഷെട്ടാര്‍, ശശികല അന്നാസാഹേബ് ജോളി, എന്നീ പ്രമുഖരും ഇടംനേടിയിട്ടുണ്ട്. ശശികല മാത്രമാണ് മന്ത്രിസഭയിലെ ഏക വനിത.

അതേസമയം സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ ലിംഗായത്തുകള്‍ക്ക് വമ്പന്‍ പ്രാമുഖ്യമാണ് മന്ത്രിസഭയില്‍ ലഭിച്ചത്. മുഖ്യമന്ത്രിയടക്കം എട്ടുപേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ വിജയം സാധ്യമാക്കിയത് ലിംഗായത്തുകളാണ്. ഇതിനുള്ള നന്ദിയായിട്ടാണ് യെഡിയൂരപ്പ ലിംഗായത്ത് വിഭാഗക്കാരെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. വൊക്കലിഗ വിഭാഗത്തില്‍ നിന്ന് മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്വാസത്തിന് സമ്മാനവുമായി യെഡിയൂരപ്പ.... മന്ത്രിസഭയില്‍ ലിംഗായത്തുകള്‍ പ്രാമുഖ്യം!!വിശ്വാസത്തിന് സമ്മാനവുമായി യെഡിയൂരപ്പ.... മന്ത്രിസഭയില്‍ ലിംഗായത്തുകള്‍ പ്രാമുഖ്യം!!

English summary
bjp leader mistakenly takes oath as chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X