• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിശ സലിയന്റേത് കൊലപാതകമല്ല, പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബിജെപി നേതാവ്, പുതിയ വിവാദം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസാണ് ആദ്യം അന്വേഷണം ആരംഭിക്കുന്നത്. മുംബൈ പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സുശാന്തിന്റെ കുടുംബം നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിക്കതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഇതോടെ കേസെടുത്ത ബിഹാർ പോലീസ് സുശാന്തിന്റെ മരണത്തിൽ സമാന്തരമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ മുംബൈ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിഹാർ പോലീസ് ഉന്നയിക്കുന്നത്. ദിശ സലിയന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആവശ്യപ്പെട്ട ബിഹാർ പോലീസിന് ആദ്യം നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫയൽ നഷ്ടപ്പെട്ടെന്ന വിശദീകരണമാണ് മുംബൈ പോലീസ് നൽകിയത്. രണ്ട് മരണങ്ങളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ബിഹാർ പോലീസിന്റെ ലക്ഷ്യം.

അയോധ്യയിൽ പ്രിയങ്കയെ പിന്തുണച്ച് കോൺഗ്രസ്, പ്രിയങ്കയുടെ ലക്ഷ്യം ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്!

 പുതിയ വിവാദം

പുതിയ വിവാദം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ പ്രസ്താവനയുമായി ബിജെപി എംപി. സുശാന്തിന്റെ മുൻ മാനേജരായിരുന്ന ദിശ സലിയൻ ആത്മഹത്യ ചെയ്തതതല്ലെന്നും പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ ആരോപിക്കുന്നത്. ദിശയുടെ സ്വകാര്യ ഭാഗത്ത് പരിക്കുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ റാണെ പറഞ്ഞു.

 കൊലയാളികളെ രക്ഷിക്കാൻ ശ്രമം

കൊലയാളികളെ രക്ഷിക്കാൻ ശ്രമം

മഹാരാഷ്ട്ര സർക്കാർ ദിശ സലിയന്റെയും സുശാന്ത് സിംഗ് രാജ്പുത്തിന്റെയും കൊലയാളികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് നാരാൺ റാണെ ആരോപിച്ചു. രണ്ട് കേസുകളിലും സംസ്ഥാന സർക്കാർ ഇടപെട്ട് അട്ടിമറി നടത്തിയിട്ടുണ്ടെന്നും റാണെ ആരോപിക്കുന്നു. തങ്ങൾക്ക് മേൽ സമ്മർദ്ദമുള്ളതുകൊണ്ടാണ് ദിശാ സലിയന്റെ മരണത്തിൽ കൂടുതൽ അന്വേഷണം കുടുംബം ആവശ്യപ്പെടാത്തതെന്നും റാണെ പറയുന്നു. ജൂൺ 13ന് രാത്രി നടൻ ദിനോ മോറിയയുടെ വീട്ടിൽ പാർട്ടി നടന്നിരുന്നു. പാർട്ടിയിൽ പങ്കെടുത്തവർ അന്ന് സുശാന്തിന്റെ ഫ്ലാറ്റിൽ നടന്ന പാർട്ടിയിലും എത്തിയിരുന്നുവെന്നും റാണെ പറയുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ചും റാണെ വാർത്താ സമ്മേളനത്തിൽ പറയുന്നുണ്ട്.

 തെളിവുണ്ടെന്ന്

തെളിവുണ്ടെന്ന്

വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിതാവ് ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നാണ് റാണെയുടെ മകനും ബിജെപി നേതാവുമായ നിതേഷ് റാണെ ഉന്നയിക്കുന്ന ആരോപണം അദ്ദേഹം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും വളരെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവുമാണ്. എനിക്കുറപ്പ് അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുള്ളത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന്- നിതേഷ് കൂട്ടിച്ചേർത്തു. നിതേഷിനെ ഉദ്ധരിച്ച് ടൈംസ് നൌ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പിതാവ് അധികൃതർക്ക് മുമ്പാകെ ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുമെന്നും നിതേഷ് കൂട്ടിച്ചേർത്തു.

സത്യം പുറത്ത് വരാതിരിക്കാൻ

സത്യം പുറത്ത് വരാതിരിക്കാൻ

സുശാന്തിന്റെ കേസിൽ സത്യം പുറത്തുവരാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന സൂചന നിതേഷ് റാണെയും നൽകുന്നുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നുണ്ട്. സുശാന്ത് സിംഗ് രാജ് പുത്തിന്റെ വീട്ടിൽ ജൂൺ 13ന് പാർട്ടി നടന്നെന്ന കാര്യം മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് തള്ളിക്കളഞ്ഞിരുന്നു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പോലീസിന്റെ പക്കലാണുള്ളത്. ജൂൺ 14നാണ് മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

രണ്ട് മരണങ്ങളും തമ്മിൽ ബന്ധം

രണ്ട് മരണങ്ങളും തമ്മിൽ ബന്ധം

ജൂൺ എട്ടിനും 13 നും നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ പോലീസ് നിർബന്ധമായും കണ്ടെത്തണം. സുശാന്തിന്റെയും ദിശയുടേയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും ദിശ പീഡിപ്പിക്കപ്പെട്ടതിനുള്ള തെളിവ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നും റാണെ ആരോപിക്കുന്നു. സുശാന്ത് സിംഗിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത് ആരാണെന്ന് കണ്ടെത്താൻ അത്ര ബുദ്ധിമുട്ടില്ലെന്നും റാണെ കൂട്ടിച്ചേർത്തു. ജൂൺ എട്ടിന് രാത്രിയാണ് ദിശ സലിയൻ മുംബൈ മലാഡിലെ ഉയർന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

 പ്രതിഛായ തകർക്കാൻ

പ്രതിഛായ തകർക്കാൻ

ബിജെപി നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിച്ച മുതിർന്ന ശിവശേന നേതാവും ഗതാഗത മന്ത്രിയുമായ അനിൽ പരബ് ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആതിദ്യ താക്കറെയ്ക്ക് സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായോ കേസിന്റെ അന്വേഷണവുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്നത് താക്കറെയുടെ പ്രതിഛായ തകർക്കുന്നതിന് വേണ്ടിയുള്ളതാണ്. ആർക്കെങ്കിലും ഇതിൽ തെളിവുണ്ടെങ്കിൽ മുന്നോട്ടുവരാമെന്നും മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്താമെന്നും പരബ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ അന്വേഷണത്തിന് ശുപാർശ

സിബിഐ അന്വേഷണത്തിന് ശുപാർശ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു. മുംബൈ പോലീസിന്റെ കേസ് അന്വേഷണത്തിൽ തൃപ്തരല്ലാതിരുന്ന നടന്റെ കുടുംബം നേരത്തെ തന്നെ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം നിതീഷ് കുമാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നടന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടൻ ശേഖർ സുമനും രംഗത്തെത്തിയിരുന്നു.

English summary
BJP leader Narayan Rane alleges Sushant’s ex-manager Disha was murdered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X