കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും... അമ്പരിപ്പിച്ച് ബിജെപി ഉപാധ്യക്ഷന്‍, വാളെടുത്ത് നേതൃത്വം!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് ബിജെപി ഘടകം ഒന്ന് രക്ഷപ്പെട്ട് വരുമ്പോഴേക്ക് വലിയ തലവേദന ഉണ്ടാക്കിയിരിക്കുകയാണ് സംസ്ഥാന ഉപാധ്യക്ഷന്‍ ബിടി അരസകുമാര്‍. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകതുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ അച്ചടക്ക നടപടിയും അദ്ദേഹത്തിനെതിരെ ഉറപ്പായിരിക്കുകയാണ്.

1

നേരത്തെ പ്രമുഖ താരങ്ങളായ രാധാ രവിയും നമിതയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് കുതിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അരസകുമാറിന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഡിഎംകെ പൂര്‍ണമായും ബിജെപിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. അണ്ണാഡിഎംകെയുമായി ബിജെപി സഖ്യത്തിലുമാണ്. ഈ സാഹചര്യത്തിലുള്ള പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനോട് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാധ്യമ ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹത്തെ വിലയിട്ടുണ്ടെന്നും, പാര്‍ട്ടിയുടെ ഒരു പരിപാടിയിലും അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെഎസ് നരേന്ദ്രന്‍ പറഞ്ഞു. താന്‍ ദേശീയ നേതൃത്വത്തിന് വിശദീകരണം നല്‍കിയതായി അരസകുമാര്‍ പറഞ്ഞു. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ഡിഎംകെയില്‍ ചേരാന്‍ ആഗ്രഹമില്ല. താന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും അരസകുമാര്‍ വ്യക്തമാക്കി.

സ്റ്റാലിന് മുഖ്യമന്ത്രിയാകണമെങ്കില്‍ അത് ഏത് രാത്രി വേണമെങ്കിലും സംഭവിക്കാമായിരുന്നു. എംജിആറിന് ശേഷം സ്റ്റാലിനെ പോലൊരു നേതാവിനെയാണ് താന്‍ കാത്തിരുന്നത്. എന്നാല്‍ സ്റ്റാലിന്‍ അതിനൊന്നും മുതിര്‍ന്നിട്ടില്ല. കൃത്യമായ സമയം വരും. അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹമെത്തുമെന്നും അരസകുമാര്‍ പറഞ്ഞിരുന്നു. സ്റ്റാലിനെ ദളപതി എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.

ബിജെപിക്കെതിരെ മിണ്ടാന്‍ സാധിക്കില്ല... സഹായിച്ചത് കോണ്‍ഗ്രസ്, സുമിത്ര മഹാജന്‍ പറയുന്നത് ഇങ്ങനെബിജെപിക്കെതിരെ മിണ്ടാന്‍ സാധിക്കില്ല... സഹായിച്ചത് കോണ്‍ഗ്രസ്, സുമിത്ര മഹാജന്‍ പറയുന്നത് ഇങ്ങനെ

English summary
bjp leader praises stalin faces disciplinary action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X