ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു! സത്യപ്രതിജ്ഞ രാത്രി 2മണിക്ക്
Recommended Video

പനാജി: ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. രാത്രി 2 മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. 11 മന്ത്രിമാരും പ്രമോദ് സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോദ് സാവന്തിനെ ബിജെപി പരിഗണിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചടങ്ങുകൾ വൈകി പാതിരാത്രി വരെയെത്തി.
അർബുദ രോഗബാധയെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു പരീക്കർ ഞായറാഴ്ചയാണ് നിര്യാതനായത്. പനാജിയിലെ ആശുപത്രിയിൽ രാത്രി എട്ടു മണിയോടെയായിരുന്നു പരീക്കറുടെ അന്ത്യം. മനോഹർ പരീക്കറുടെ മരണത്തിനു പിന്നാലെ ഗോവയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായത്. സർക്കാർ ഉണ്ടാക്കുവാനായി ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർണറെ സമീപിച്ചു. എന്നാൽ വളരെ വേഗം തന്നെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ച് സത്യപ്രതിജ്ഞ നടത്തിയാണ് ബി ജെ പി ഈ നീക്കത്തെ ചെറുത്തത്.

ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ ബി ജെ പിക്കും കഴിഞ്ഞിരുന്നില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷൻ വിനയ് തെണ്ടുൽക്കറിനെയും വിശ്വജീത്ത് റാണെയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ അനിശ്ചിതത്വങ്ങൾക്ക് ഒടുവില്‍ പ്രമോദ് സാവന്തിന്റെ പേര് ഘടക കക്ഷികൾ കൂടി അംഗീകരിക്കുകയായിരുന്നു. ഗോവ അസംബ്ലി സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. 11 മന്ത്രിമാരും സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
Goa: Pramod Sawant takes oath as the new Chief Minister of the state, at the Raj Bhavan. pic.twitter.com/bFq1j1B80t
— ANI (@ANI) March 18, 2019
നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത പ്രമോദ് സാവന്തിന്റെ ആദ്യത്തം വെല്ലുവിളി ഭൂരിപക്ഷം തെളിയിക്കുക എന്നത് തന്നെയാണ്. ഇതിന് വേണ്ടി രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിർത്തിയേ പറ്റൂ. 40 സീറ്റുള്ള നിയമസഭയില്‍ നിലവിൽ 36 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിപക്ഷം കിട്ടാൻ 19 പേർ വേണം. ബി ജെ പിക്ക് ഉള്ളതാകട്ടെ 12 സീറ്റും. മഹാരാഷ്ട്ര ഗോമന്തക് വാദി പാർട്ടിക്കും ഗോവാ ഫോർവേഡ് പാർട്ടിക്കും മൂന്ന് സീറ്റുകൾ വീതമുണ്ട്. മൂന്ന് പേർ സ്വതന്ത്രരാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് 14 സീറ്റുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications