കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴയില്‍ കുടുങ്ങി ബിജെപി, പാര്‍ട്ടി വിടുന്നുവെന്ന് പ്രമുഖ നേതാവ്; ഇങ്ങനെ പോയാല്‍ മോദി വിയര്‍ക്കും

  • By Gowthamy
Google Oneindia Malayalam News

കേരളത്തിലെ കോഴ വിവാദം കുറച്ചൊന്നുമല്ല ബിജെപി കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കിയത്. മെഡിക്കല്‍ കോഴ വിവാദം ഒന്നൊതുങ്ങി വരുന്നതിനിടെ ഇപ്പോഴിതാ ഗുജറാത്തിലെ കോഴ വിവാദം ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചിരുന്നുവെന്നും പത്ത് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയെന്നുമാണ് പ്രമുഖ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അനുയായി നരേന്ദ്ര പട്ടേലിന്റെ ആരോപണം.

രാജസ്ഥാന്‍ വിവാദ ഓര്‍ഡിനന്‍സിന് കൂച്ചുവിലങ്ങ്! മാധ്യമ സ്വാതന്ത്ര്യത്തിനെതിര്, കോടതിയില്‍ ഹര്‍ജിരാജസ്ഥാന്‍ വിവാദ ഓര്‍ഡിനന്‍സിന് കൂച്ചുവിലങ്ങ്! മാധ്യമ സ്വാതന്ത്ര്യത്തിനെതിര്, കോടതിയില്‍ ഹര്‍ജി

വാര്‍ത്താ സമ്മേളനത്തില്‍ ലഭിച്ച പണം നരേന്ദ്ര പട്ടേല്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിലെ കോഴ വിവാദം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെ പട്ടേല്‍ വിഭാഗത്തില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരു നേതാവായ നിഖില്‍ സവാനി ബിജെപി വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും പുതിയ നീക്കങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ കോണ്‍ഗ്രസ് പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്.

കോഴ വിവാദത്തിനു പിന്നാലെ

കോഴ വിവാദത്തിനു പിന്നാലെ

കോഴ ആരോപണത്തിന് പിന്നാലെ ഗുജറാത്തില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി രാജി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂറത്തില്‍ നിന്നുള്ള പട്ടേല്‍ നേതാവ് നിഖില്‍ സവാനി.

കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

കഴിഞ്ഞ മാസമാണ് 150 അനുയായികളുമായി നിഖില്‍ സവാനി ബിജെപിയില്‍ ചേര്‍ന്നത്. കോഴ വാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്നും അതിനാല്‍ ബിജെപി വിടുകയാണെന്നും നിഖില്‍ സവാനി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി നല്‍കിയ കോഴപ്പണം വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ നരേന്ദ്ര പട്ടേലിനെ നിഖില്‍ സവാനി അഭിനന്ദിച്ചു.

 വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു

വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു

ബിജെപി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്നാണ് നിഖില്‍ സവാനി പറയുന്നത്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള അംഗമായിരുന്നിട്ടും നരേന്ദ്ര പട്ടേല്‍ ബിജെപി നല്‍കിയ ഒരു കോടിയുടെ വാഗ്ദാനം സ്വീകരിച്ചില്ലെന്നും നിഖില്‍ സവാനി പറയുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നത് ഇത്തരത്തില്‍ കോഴ ലഭിച്ചിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലുമായി കൂടിക്കാഴ്ച

രാഹുലുമായി കൂടിക്കാഴ്ച

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ശക്തി തെളിയിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാ്ന്ധി ഗുജറാത്തിലെ പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലുമായും ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെ രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് നിഖില്‍ സവാനി.

നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങളാണ് ഞായറാഴ്ച ഉണ്ടായത്. വൈകുന്നേരം ബിജെപിയില്‍ ചേര്‍ന്ന നരേന്ദ്ര പട്ടേല്‍ രാത്രിയോടയാണ് പണം നല്‍കിയെന്ന ആരോപണവുമായി എത്തിയത്. തനിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന പട്ടേല്‍ നേതാവ് വരുണ്‍ പട്ടേല്‍ വഴിയാണ് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയതെന്നാണ് നരേന്ദ്ര പട്ടേലിന്റെ ആരോപണം.

പിന്നില്‍ കോണ്‍ഗ്രസ്

പിന്നില്‍ കോണ്‍ഗ്രസ്

എന്നാല്‍ നരേന്ദ്ര പട്ടേലിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം. താന്‍ വഴി പണം നല്‍കിയെന്ന ആരോപണം വരുണ്‍ പട്ടേല്‍ നിഷേധിച്ചിരിക്കുകയാണ്. ഇത്തരം നാടകങ്ങള്‍ നടത്തി കോണ്ഗ്രസിന് ഗുജറാത്ത് പിടിക്കാന്‍ കഴിയില്ലെന്ന് ബിജെപി പറഞ്ഞു.

പ്രതികരിക്കാതെ പ്രമുഖര്‍

പ്രതികരിക്കാതെ പ്രമുഖര്‍

അതേസമയം വിവാദവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങള്‍ ബിജെപി എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ നോക്കുന്നത്.

രാഷ്ട്രീയ നീക്കവുമായി രാഹുല്‍

രാഷ്ട്രീയ നീക്കവുമായി രാഹുല്‍

ഗുജറാത്തിലെ നിലവിലെ സാഹചര്യങ്ങള്‍ വേണ്ട രീതിയില്‍ തന്നെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് രാഹുല്‍ ഗാന്ധി. പട്ടേല്‍ വിഭാഗത്തെയും ദളിത് വിഭാഗത്തെയും ബിജെപിക്കെതിരെ അണി നിരത്തി ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് രാഹുല്‍.

English summary
bjp leader quits after bribe allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X