കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിൽ ബിജെപിക്ക് പണി കൊടുത്ത് സപ്‌ന ചൗധരി, എതിർ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം!

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹരിയാനയില്‍ വന്‍ ആത്മവിശ്വാസത്തിലാണ് ബിജെപി. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം സംസ്ഥാനത്ത് ബിജെപിയുടെ വിജയം പ്രവചിക്കുന്നു. ജനം പോളിംഗ് ബൂത്തിലേക്കെത്താന്‍ ഒരു ദിവസം അവശേഷിക്കേ ഹരിയാനയില്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് സപ്‌ന ചൗധരി. ബിജെപി നേതാവായ സപ്‌ന ചൗധരി ഗായികയും നര്‍ത്തകിയും കൂടിയാണ്.

ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി, തലശ്ശേരിയിൽ നിന്ന് ഓട്ടോയിലെത്തി, എൻഐടി രഹസ്യങ്ങൾ തുറക്കാൻ പോലീസ്!ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി, തലശ്ശേരിയിൽ നിന്ന് ഓട്ടോയിലെത്തി, എൻഐടി രഹസ്യങ്ങൾ തുറക്കാൻ പോലീസ്!

ബിജെപിയുടെ പ്രചരണ വേദികളിലെ താരസാന്നിധ്യം കൂടിയായ സപ്‌ന ഹരിയാനയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതാണ് വിവാദമായിരിക്കുന്നത്. സിര്‍സ മണ്ഡലത്തിലാണ് ബിജെപി നേതാവ് മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ഈ പ്രചാരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

bjp

സിര്‍സ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കണ്ഡയ്ക്ക് വേണ്ടിയാണ് ബിജെപി നേതാവ് സപ്‌ന പ്രചാരണത്തിനായി രംഗത്ത് ഇറങ്ങിയത്. സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം സപ്‌നയ്ക്ക് എതിരെ അതൃപ്തി രേഖപ്പെടുത്തി. സപ്‌നയ്ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ ബിജെപിയുടെ ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി സപ്‌ന ചൗധരിയോടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കോയമ്പത്തൂരിലും ചെന്നൈയിലും ജോളി പോയത് 11 തവണ, ഒപ്പം ജോൺസണല്ല, മറ്റ് രണ്ട് പുരുഷ സുഹൃത്തുക്കളെന്ന്!കോയമ്പത്തൂരിലും ചെന്നൈയിലും ജോളി പോയത് 11 തവണ, ഒപ്പം ജോൺസണല്ല, മറ്റ് രണ്ട് പുരുഷ സുഹൃത്തുക്കളെന്ന്!

ഗോപാല്‍ കാണ്ഡയ്ക്ക് വേണ്ടി സപ്‌ന വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കൂടാതെ കണ്ഡയ്‌ക്കൊപ്പം സപ്‌ന ചൗധരിയുടെ ചിത്രവും ചേര്‍ത്തുളള പോസ്റ്ററുകളും മണ്ഡലത്തില്‍ സജീവമാണ്. കണ്ഡ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയത് കൊണ്ട് പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല എന്ന് ചില നേതാക്കള്‍ പറഞ്ഞത് കൊണ്ടാണ് താന്‍ പ്രചാരണത്തിന് പോയത് എന്നാണ് സപ്‌ന വിശദീകരിക്കുന്നത്. സിര്‍സയില്‍ പ്രദീപ് റതുസരിയ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു.

English summary
BJP leader Sapna Chaudhary campaigned for rival candidate in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X