കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധികാരത്തിലെത്തിയാല്‍ മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ നിരോധനാജ്ഞ..!! രാജ്യം എങ്ങോട്ടാണ് !!

ബിജെപി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉത്തര്‍പ്രദേശിലെ മുസ്ലിംങ്ങള്‍ ഭയപ്പെടണം.

Google Oneindia Malayalam News

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. 150 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരിക്കുന്ന ബിജെപിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടിച്ചിരിക്കുകയാണ് യുപിയിലെ ബിജെപി എംഎല്‍എ സുരേഷ് റാണ. താന്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കര്‍ഫ്യൂ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് റാണ.

BJP

ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കരൈന, ദിയോബന്ദ്, മൊറാദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നാണ് ബിജെപി എംഎല്‍എ അണികള്‍ക്ക് നല്‍കിയ വാഗ്ദാനം. വര്‍ഗീയ കലാപം വരെ സൃഷ്ടിച്ചേക്കാവുന്ന പ്രസ്താവന നടത്തിയതിന് സുരേഷ് റാണയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുകയാണ്. ശ്യാംലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് റാണ.

mla

ശ്യംലി ജില്ലയിലെ താനഭവനില്‍ തിരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് റാണ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. നേരത്തെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ടും സുരേഷ് റാണയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി വൈസ് പ്രസിഡണ്ടാണ് സുരേഷ് റാണ. എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിച്ചതാണ് എന്നണ് റാണയുടെ വാദം. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ റാണയുടെ പ്രസ്താവന ബിജെപിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

English summary
BJP MLA in UP says that curfew will be impossed in Muslim majority districts if he wins the poll. Election Commission has seeked explanation from him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X