• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തടയിടുന്നുവെന്ന് ബിജെപി

കൊല്‍ക്കത്ത: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനിടയും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 11 പേരാണ് വൈറസ് ബാധയെ ത്തുടര്‍ന്ന് ഇന്ത്യയില്‍ മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 32 ആയി. അതേസമയം തന്നെ 102 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടുവെന്നതും ആശ്വസിക്കാവുന്നതാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ബംഗാള്‍, എന്നിവിടങ്ങില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

അതിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വീണ്ടും രാഷ്ട്രീയ പോരുകള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപിയാണ് രംഗത്തെത്തിയത്. സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലയെന്നാണ് ബിജെപിയുടെ ആരോപണം.

പൊലീസ് തടഞ്ഞു

പൊലീസ് തടഞ്ഞു

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുതിര്‍ന്ന ബിജെപി നേതാവായ സഭ്യസച്ചി ദത്ത, ബിജെപി ജനറല്‍ സെക്രട്ടറി സായന്തന്‍ ഭാസു എന്നിവരെ തടഞ്ഞുവെന്ന ആരോപണത്തിന് പിന്നാലെയാണ് ബിജെപി തൃണമുല്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തുന്നത്. മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമ്പോള്‍ പ്രശ്‌നമില്ല, എന്നാല്‍ ബിജെപി അത് ചെയ്യുമ്പോള്‍ തടയുന്നുവെന്ന വിചിത്ര വാദമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്.

ബിജെപി

ബിജെപി

'നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ എത്തി മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ അത് പ്രശ്‌നമല്ല. അതേസമയം ബിജെപി സമാന കാര്യം ചെയ്യുമ്പോള്‍ ഏഴില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നത് നിലവിലെ സാഹചര്യത്തില്‍ നിയമലംഘനമാണ് എന്ന് പറഞ്ഞ് പിന്‍തിരിപ്പിക്കുകയാണ്, ഇത് അംഗീകരിക്കാന്‍ കഴിയുന്ന വാദമല്ല.' ബിജെപി സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഘോഷ് പറഞ്ഞു.

പൊലീസ്

പൊലീസ്

സംഭവത്തില്‍ പ്രതികരിക്കാന്‍ പൊലീസ് ഇതുവരേയും തയ്യാറായിട്ടില്ല. ദുരിതാശ്വാസത്തിന് ആവശ്യമായി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മറ്റ് പ്രവൃത്തികളില്‍ സജീവമാകുമെന്നും ബിജെപി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അത്യാവശ്യത്തിന് വേണ്ട് സാധനങ്ങള്‍ ലഭിക്കുന്നില്ലയെന്ന റിപ്പോര്‍ട്ടുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് പല ഉല്‍പ്പന്നങ്ങളുടേയും വില വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇവിടെ കരിഞ്ചന്ത സജീവമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

ബിജെപിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ബിജെപി ഇത്തരത്തിലുള്ള വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

 സാമൂഹ്യ അകലം

സാമൂഹ്യ അകലം

കൊറാണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനാണ് പറയുന്നത്. ആ സാഹചര്യത്തില്‍ ബിജെപി എന്തിനാണ് നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ തപസ് റോയി ചോദിച്ചു. സംസ്ഥാനത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ

കൊറോണ

രാജ്യത്ത് ഇന്നലെ പശ്ചിമബംഗാളിലും കേരളത്തിലുമായിരുന്നു രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളില്‍ ഇതുവരേയും 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ മാത്രം പുതുതായി ഏഴ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരേയും 215 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. 169129 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

English summary
BJP Leader Says TMC Govt Stopping Party Workers From Covid-19 Relief Distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X