ബിജെപിയില്‍ വിവേചനം നേരിടുന്നുവെന്ന് വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദില്ലിയിലെ ബിജെപിയില്‍ വീണ്ടും ഉള്‍പ്പോര്. പാര്‍ട്ടിക്കുള്ളില്‍ വിവേചനം നേരിടുന്നുണ്ടെന്ന് ദില്ലി വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. നേരത്തെ എഎപിയിലായിരുന്നു ഷാസിയ ഇല്‍മി. 2015ല്‍ രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. 2017ല്‍ ഇവര്‍ ദില്ലി ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാകുകയും ചെയ്തു.

പൊതു പരിപാടികളില്‍ വിവേചനം നേരിടുന്നുവെന്നാണ് ഷാസിയ ഇല്‍മിയുടെ ആരോപണം. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത രാംലീല മൈതാനിയിലെ റാലിയിലും വിവേചനം നേരിട്ടുവെന്ന് അവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ അവരുടെ പ്രതികരണം തേടി.
താന്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ചിലര്‍ ചോര്‍ത്തിയതാണെന്നും ഷാസിയ ഇല്‍മി പറഞ്ഞു. കേന്ദ്ര നേതൃത്വം വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാംലീല മൈതാനിയിലെ പരിപാടിയില്‍ ദില്ലിയിലെ സംസ്ഥാന നേതാക്കള്‍ക്ക് മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഷാസിയ ഇല്‍മിക്ക് സ്റ്റേജില്‍ ഇരിപ്പിടം നല്‍കിയില്ല. മാധ്യമങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയ സ്ഥലത്താണ് അവര്‍ ഇരുന്നത്. ഇതാണ് ബിജെപിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായത്.
തന്റെ ആരോപണത്തിന് മതപരമായ വിവേചനമായി കാണേണ്ടതില്ല. ദില്ലിയിലെ ചില നേതാക്കളുടെ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും ഷാസിയ ഇല്‍മി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.












Click it and Unblock the Notifications